ഇന്ത്യ-ഇംഗ്ലണ്ട് പരമ്പരയിലെ അവസാന ടെസ്റ്റ് ഇംഗ്ലണ്ട് കളിച്ചത് ക്യാപ്റ്റൻ ബെൻ സ്റ്റോക്‌സില്ലാതെയായിരുന്നു .സ്റ്റോക്‌സിന്റെ അഭാവത്തിൽ ടീം ആറ് റൺസിന് തോറ്റു. ഇതോടെ ഇന്ത്യ പരമ്പര സമനിലയിലായി. പിന്നാലെ നാലാം ടെസ്റ്റിൽ സ്റ്റോക്‌സിനെ ചുറ്റിപ്പറ്റിയുള്ള വിവാദം വീണ്ടും വാർത്തകളിൽ ഇടം നേടുകയാണ്. കളി നിർത്തണമെന്ന സ്റ്റോക്‌സിന്റെ അഭ്യർത്ഥന ഇന്ത്യ നേരത്തെ നിരസിച്ചതോടെയാണ് ചർച്ചകൾ ആരംഭിച്ചത്.
ഇപ്പോൾ, മുൻ ഇന്ത്യൻ താരം സച്ചിൻ ടെണ്ടുൽക്കർ ഈ വിഷയത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിട്ടുണ്ട്. കളി തുടരാനുള്ള ഇന്ത്യൻ ടീമിന്റെ തീരുമാനത്തോടൊപ്പമാണെന്നും രവീന്ദ്ര ജഡേജയും വാഷിംഗ്ടൺ സുന്ദറും പുറത്തായിരുന്നെങ്കിൽ ഞങ്ങൾ തോൽക്കുമായിരുന്നെന്നും സച്ചിൻ പറഞ്ഞു.
വാഷിങ്ടൺ നൂറ് റൺസ് നേടി, ജഡേജയും നൂറ് റൺസ് നേടി. അതെങ്ങനെയാണ് ശരിയായ രീതിയിൽ അല്ലാതാവുന്നത്? അവർ സമനിലയ്ക്ക് വേണ്ടിയായിരുന്നു കളിച്ചിരുന്നത്. അതിനുമുൻപ്, ഇംഗ്ലണ്ട് അവരെ ആക്രമിച്ചപ്പോൾ ഇരുവരും പൊരുതിനിന്നു. എല്ലാ പ്രതിസന്ധികളെയും അതിജീവിച്ച് മികച്ച രീതിയിൽ ബാറ്റ് ചെയ്തു. - റെഡ്ഡിറ്റിൽ പോസ്റ്റ് ചെയ്ത ഒരു വീഡിയോയിൽ സച്ചിൻ ടെണ്ടുൽക്കർ പറഞ്ഞു.
ഇംഗ്ലണ്ടിന് ഹാരി ബ്രൂക്കിന് പന്ത് നൽകണമെന്നുണ്ടെങ്കിൽ, അത് ബെൻ സ്റ്റോക്സിന്റെ തീരുമാനമാണ്. അത് ഇന്ത്യയുടെ പ്രശ്നമല്ല. എന്നെ സംബന്ധിച്ചിടത്തോളം അത് ശരിയായിരുന്നു. അവർ കളിച്ചത് സമനിലയ്ക്ക് വേണ്ടിയായിരുന്നു, അല്ലാതെ അവരുടെ സെഞ്ചുറികൾക്ക് വേണ്ടിയായിരുന്നില്ല.
അവർ പുറത്തായിരുന്നുവെങ്കിൽ നമ്മൾ പരാജയപ്പെടുമായിരുന്നു. അവർ ബാറ്റ് ചെയ്യാൻ വന്നപ്പോൾ ഹാരി ബ്രൂക്ക് ആയിരുന്നില്ലല്ലോ പന്തെറിഞ്ഞിരുന്നത്? അപ്പോൾ പിന്നെ, അഞ്ചാം ടെസ്റ്റിനായി ഇംഗ്ലണ്ടിന്റെ ബൗളർമാർ പുതുമയോടെ നൽക്കേണ്ട കാര്യമെന്താണ്? അതിന് നിങ്ങളുടെ പക്കൽ ഉത്തരമുണ്ടോ? ഇല്ല.
ആ തീരുമാനം എടുത്തത് ഗംഭീറോ ശുഭ്മാനോ ജഡേജയോ വാഷിങ്ടണോ ആരായാലും ഞാൻ പൂർണമായും ഇന്ത്യൻ ടീമിനൊപ്പമാണ്. ഞാൻ നൂറു ശതമാനവും അവർക്കൊപ്പമാണ്. അവസാന ടെസ്റ്റ് മത്സരത്തിൽ സ്കോറിങ്ങിന് വേഗത കൂട്ടേണ്ട സമയമായപ്പോൾ സുന്ദർ അത് ഗംഭീരമായി ചെയ്തില്ലേ? ക്രീസിൽ നിലയുറപ്പിക്കേണ്ടിയിരുന്ന നാലാം ടെസ്റ്റിൽ അത് ചെയ്തു. അതുപോലെ അഞ്ചാം ടെസ്റ്റിൽ അതിവേഗം സ്കോർ ചെയ്യേണ്ടി വന്നപ്പോൾ അതും സുന്ദർ ചെയ്തു. - സച്ചിൻ കൂട്ടിച്ചേർത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്