മസ്‌കിന്റെ വിശ്വസ്തൻ ടെസ്‌ലയിൽ നിന്ന് പുറത്തേക്ക് 

JUNE 27, 2025, 4:04 AM

ഇലോൺ മസ്‌കിന്റെ വിശ്വസ്തനും ടെസ്‌ലയിലെ  എക്സിക്യൂട്ടീവുമായ  ഒമീദ് അഫ്ഷർ കമ്പനി വിട്ടു. ആഗോള വിപണികളിലെ കാർ വിൽപ്പനയിലെ ഇടിവ് കാരണം അദ്ദേഹത്തെ പുറത്താക്കിയെന്നാണ് റിപ്പോർട്ടുകൾ.

വടക്കേ അമേരിക്കയിലേയും യൂറോപ്പിലേയും ടെസ്‌ലയുടെ മാനുഫാക്ചറിങ്ങ് ആൻഡ് ഓപ്പറേഷൻസിന്റെ വൈസ് പ്രസിഡന്റായിരുന്നു അഫ്ഷർ. 

കൂടാതെ നോർത്ത് അമേരിക്കയിലേയും യൂറോപ്പിലെയും പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്തു. പലപ്പോഴും അദ്ദേ​ഹം 'ദ മസ്ക് വിസ്പർ' എന്നുപോലും വിശേഷിക്കപ്പെട്ടിരുന്നു.

2022-ൽ സ്പേസ് എക്സിൽ വൈസ് പ്രസിഡന്റായി നിയമിതനായപ്പോൾ അദ്ദേഹം അവിടെ ഒരു നിർണായക പങ്ക് വഹിച്ചു. മസ്ക് ട്വിറ്റർ ഏറ്റെടുത്ത് X ആയി പുനർനാമകരണം ചെയ്തതിലും അദ്ദേഹം ഒരു പ്രധാന പങ്ക് വഹിച്ചിരുന്നു. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam