നിക്ഷേപ രംഗത്ത് പുതിയൊരു ഇന്നിംഗ്‌സുമായി ക്രിക്കറ്റ് താരം വിരാട് കോലി. സ്‌പോർട്‌സ് ഉൽപ്പന്ന നിർമ്മാതാക്കളായ ഏജിലിറ്റാസിൽ കോഹ്‌ലി 40 കോടി രൂപയുടെ പ്രാരംഭ നിക്ഷേപം നടത്തി.
പ്യൂമ ഇന്ത്യയുടെ മുൻ മേധാവിയായിരുന്ന അഭിഷേക് ഗാംഗുലി രണ്ടുവർഷം മുൻപ് ആരംഭിച്ച കമ്പനിയാണ് എജിലിറ്റാസ്. കമ്പനിയിൽ കോലി നടത്തുന്ന നിക്ഷേപത്തിന്റെ ആദ്യ ഗഡുവാണിതെന്നാണ് റിപോർട്ടുകൾ.
പ്യൂമയുമായുള്ള കരാർ വേണ്ടെന്നുവച്ചാണ് കോലി എജിലിറ്റാസുമായി കൈകോർക്കുന്നതെന്നും റിപ്പോർട്ടുകൾ പറയുന്നു.
2017ലാണ് പ്യൂമയുടെ ബ്രാൻഡ് അംബാസഡർ ആകാൻ 110 കോടി രൂപയുടെ കരാറിൽ കോലി ഒപ്പുവച്ചത്. 2025 വരെ സഹകരണം നീണ്ടു. ഈ വർഷം ഇതൊഴിവാക്കി ഏജിലിറ്റാസിനൊപ്പം ചേർന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്