ഇറാൻ അമേരിക്കൻ സൈനികത്താവളങ്ങൾ ലക്ഷ്യമാക്കി മിസൈലുകൾ തയ്യാറാക്കുന്നതായി യുഎസ് ഉദ്യോഗസ്ഥർ

JUNE 18, 2025, 1:29 AM

ഇറാൻ അമേരിക്കൻ സൈനികത്താവളങ്ങൾ ലക്ഷ്യമാക്കി മിസൈലുകൾ തയ്യാറാക്കുന്നതായി റിപ്പോർട്ട്. യുഎസ് ഉദ്യോഗസ്ഥർ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇറാൻ - ഇസ്രയേൽ യുദ്ധത്തിൽ അമേരിക്ക ഇടപെട്ടാൽ, മിഡിൽ ഈസ്റ്റിലെ അമേരിക്കൻ സൈനിക താവളങ്ങൾ ആക്രമിക്കാൻ മിസൈലുകളും മറ്റു ആയുധങ്ങളും തയ്യാറാക്കി വെച്ചിരിക്കുന്നതായി ആണ് അമേരിക്കൻ ഇന്റലിജൻസ് റിപ്പോർട്ടുകൾ അടിസ്ഥാനമാക്കി അമേരിക്കൻ ഉദ്യോഗസ്ഥർ വെളിപ്പെടുത്തിയത്.

അതേസമയം ഇസ്രയേലിന് വാഷിംഗ്ടണിൽ നിന്നും സഹായം ആവശ്യമാകുന്നതോടെ യുദ്ധം കൂടുതല്‍ വ്യാപിക്കുമെന്ന് ആണ് യുഎസ് ഉദ്യോഗസ്ഥർ ഭയപ്പെടുന്നത്. ഇറാനിലെ ഫോർഡോ ആണവ കേന്ദ്രം ആക്രമിക്കുകയാണെങ്കിൽ ഹൂതി ഗ്രൂപ്പ് വീണ്ടും റെഡ് സീയിൽ കപ്പലുകൾ ആക്രമിക്കും. ഇതോടെ ഇറാന്റെ പിന്തുണയുള്ള ഇറാക്കിലും സിറിയയിലുമുള്ള ഗ്രൂപ്പുകൾ യു.എസ് താവളങ്ങൾ ആക്രമിക്കാൻ ശ്രമിക്കും എന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

എന്നാൽ പ്രശ്നം രൂക്ഷമായാൽ ഇറാൻ മൈൻ വെച്ച് അമേരിക്കൻ കപ്പലുകൾ തടയാൻ ശ്രമിച്ചേക്കാം. ഈ മേഖലയിലൊക്കെ 40,000-ത്തോളം അമേരിക്കൻ സൈനികർ നിലവിൽ ഉണ്ട് എന്നാണ് കണക്കുകൾ. അതുപോലെ തന്നെ UAE, ജോർദാൻ, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളിലെ താവളങ്ങൾ അതീവ ജാഗ്രതയിൽ ആണ്.

vachakam
vachakam
vachakam

അതേസമയം അറബ് രാജ്യങ്ങളിൽ നിന്ന് ആക്രമണത്തിൽ പങ്കെടുക്കുന്ന താവളങ്ങൾക്കും തിരിച്ചടിയുണ്ടാകും, എന്നാണ് ഇറാൻ വ്യക്തമാക്കുന്നത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam