ഡൽഹി: പാക്കിസ്ഥാനിലെ പ്രമുഖ സെലിബ്രിറ്റികളുടെ അക്കൗണ്ടിന് ഇന്ത്യയിൽ വീണ്ടും വിലക്ക്. നേരത്തെ വിലക്കിയിരുന്ന ചില അക്കൗണ്ടുകളുടെ വിലക്ക് വിവാദത്തെ തുടർന്ന് നീക്കിയതിന് തൊട്ടടുത്ത ദിവസമാണ് ഈ നടപടി.
ഹാനിയാ ആമിർ, മഹിറ ഖാൻ, ഷാഹിദ് അഫ്രീദി, മൗറ ഹോക്കെയ്ൻ, ഫവാദ് ഖാൻ തുടങ്ങിയവരുടെ ഇൻസ്റ്റഗ്രാം, എക്സ് അക്കൗണ്ടുകളാണ് ഇന്ന് രാവിലെ വീണ്ടും ഇന്ത്യൻ ഉപയോക്താക്കൾക്ക് ലഭ്യമല്ലാതായത്.
ഇവരുടെ അക്കൗണ്ട് തിരയുമ്പോ ‘‘ഇന്ത്യയിൽ അക്കൗണ്ട് ലഭ്യമല്ല. ഈ ഉള്ളടക്കം നിയന്ത്രിക്കാനുള്ള നിയമപരമായ അഭ്യർഥന ഞങ്ങൾ പാലിച്ചതിനാലാണിത്’’ എന്ന സന്ദേശമാണ് ലഭിക്കുന്നത്. കേന്ദ്ര സർക്കാർ നൽകിയ നിർദേശമനുസരിച്ചാണ് ഈ വിലക്ക് എന്നാണ് സൂചന.
ഇന്നലെ സബ ഖമർ, മൗറ ഹോക്കെയ്ൻ, ഫവാദ് ഖാൻ, ഷാഹിദ് അഫ്രീദി, അഹദ് റാസ മിർ, യുംന സൈദി, ഡാനിഷ് തൈമൂർ എന്നിവരുൾപ്പെടെ ഒട്ടറെ പാക്കിസ്ഥാനി സെലിബ്രിറ്റികളുടെ അക്കൗണ്ടുകൾ ഇന്ത്യൻ ഉപയോക്താക്കൾക്ക് ലഭ്യമായിത്തുടങ്ങിയിരുന്നു.
ഇതുകൂടാതെ ഹം ടിവി, എആർവൈ ഡിജിറ്റൽ, ഹർ പാൽ ജിയോ തുടങ്ങിയ പാക്കിസ്ഥാനി യൂട്യൂബ് ചാനലുകളും വീണ്ടും ലഭ്യമായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്