പാറ്റ്‌ന: സീതാമഢി ജില്ലയിലെ തീർത്ഥാടന കേന്ദ്രമായ 'പുനൗര ധാം ജാനകി മന്ദിറിന്റെ' വികസനത്തിനായി 882 കോടിയിലധികം രൂപ ചെലവിടാൻ ബിഹാർ സർക്കാർ. ഈവർഷം നടക്കാനിരിക്കുന്ന സംസ്ഥാന നിയമസഭ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം.
സംസ്ഥാന ടൂറിസം വകുപ്പിന്റെ നിർദ്ദേശം അനുസരിച്ച്, പഴയ പുനൗര ധാം ജാനകി മന്ദിറിന്റെ നവീകരണത്തിനായി 137 കോടി രൂപയും വിനോദസഞ്ചാര അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനായി 728 കോടി രൂപയും ചെലവഴിക്കും. അയോധ്യയിലെ രാമജന്മഭൂമി തീർത്ഥക്ഷേത്രത്തിന്റെ മാതൃകയിലായിരിക്കും വികസനം നടപ്പാക്കുക.
'മാതാ ജാനകിയുടെ ക്ഷേത്രത്തിന്റെ നിർമ്മാണം രാജ്യത്തെ ജനങ്ങൾക്കും, പ്രത്യേകിച്ച് ബീഹാറിലെ ജനങ്ങൾക്കും അഭിമാനകരമായ കാര്യമാണ്.' മുഖ്യമന്ത്രി നിതീഷ് കുമാർ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്