വാഷിംഗ്ടണ്‍: ഭീകരവാദത്തോട് ലോകം ഒട്ടും സഹിഷ്ണുത കാണിക്കരുതെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ ആവശ്യപ്പെട്ടു. വാഷിംഗ്ടണ്‍ ഡിസിയില്‍ നടക്കുന്ന ക്വാഡ് വിദേശകാര്യ മന്ത്രിതല യോഗത്തിന് മുന്നോടിയായി സംസാരിക്കുകയായിരുന്നു ഇന്ത്യയുടെ വിദേശകാര്യ മന്ത്രി. ഭീകരതയുടെ ഇരകളെയും കുറ്റവാളികളെയും ഒരിക്കലും തുല്യരായി കാണരുതെന്നും ജയശങ്കര്‍ പറഞ്ഞു.
രാജ്യത്തെ ജനങ്ങളെ ഭീകരതയില്‍ നിന്ന് സംരക്ഷിക്കാന്‍ ഇന്ത്യക്ക് എല്ലാ അവകാശവുമുണ്ടെന്നും ഇന്ത്യ ആ അവകാശം ഉപയോഗിക്കുമെന്നും ജയശങ്കര്‍ വ്യക്തമാക്കി. ക്വാഡ് സഖ്യത്തിലെ പങ്കാളികള്‍ ഇത് മനസിലാക്കുമെന്നാണ് വിശ്വസിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. യുഎസ്, ഓസ്‌ട്രേലിയ, ജപ്പാന്‍ വിദേശകാര്യ മന്ത്രിമാരെ സാക്ഷിയാക്കിയായിരുന്നു ജയശങ്കറിന്റെ ശക്തമായ അഭിപ്രായ പ്രകടനം.
'അവര്‍ (ഭീകരര്‍) അതിര്‍ത്തിയുടെ അപ്പുറത്തെ ഭാഗത്താണെന്നത് പ്രതികാരത്തെ തടയുന്നു, അത് വെല്ലുവിളിക്കപ്പെടേണ്ട ഒരു കാര്യമാണെന്ന് ഞാന്‍ കരുതുന്നു, അതാണ് ഞങ്ങള്‍ ചെയ്തതും,' പാക് ഭീകരര്‍ക്കെതിരായ ഇന്ത്യയുടെ ഓപ്പറേഷന്‍ സിന്ദൂര്‍ സൈനിക നടപടിയെ പരാമര്‍ശിച്ച് ജയശങ്കര്‍ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്