ഭയം, പ്രണയം, പ്രതികാരം എന്നിവയുടെ ആകർഷകമായ ഒരു യാത്രയിലേക്ക് പ്രേക്ഷകരെ കൊണ്ടുപോകുന്ന ഒരു ഹൊറർ ത്രില്ലർ സംഗീത നാടകമായ 'ചിത്രരാഗം' ജൂലൈ 4 വെള്ളിയാഴ്ച, നോർത്ത് കരോലിനയിൽ മന്ത്ര ഗ്ലോബൽ ഹിന്ദു കൺവെൻഷനിൽ അരങ്ങേറുന്നു.
മനുഷ്യ മനസുകളുടെ സമസ്യകളിലൂടെയുള്ള ഒരു യാത്ര പറയുന്ന പ്രമേയം, അതിന്റെ വിവിധ വൈകാരിക തലങ്ങളുടെ പ്രതിഫലനം ലോകത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തെ എങ്ങനെ സ്വാധീനിക്കുന്നു എന്നതാണ് നാടകത്തിന്റെ ഇതിവൃത്തം. 27 പ്രതിഭാധനരായ കലാകാരന്മാർ, 10 വിദഗ്ദ്ധ സാങ്കേതിക വിദഗ്ധർ, എന്നിവരാൽ സമർപ്പിതരായ ഒരു പ്രൊഡക്ഷൻ ടീം ശബരീനാഥിന്റെ സംവിധാനത്തിൽ അണിയിച്ചൊരുക്കുന്ന നാടകം പ്രേക്ഷകർക്ക് ദൃശ്യ വിരുന്നാകും.
ഒന്നര പതിറ്റാണ്ടായി നിരവധി നാടകങ്ങൾ പരിചയപ്പെടുത്തിയ നാടക കൂട്ടായ്മയായ തിയേറ്റർ ജി ന്യൂയോർക്കിന്റെ പത്താമത് നാടകം ആണിത്. കൃഷ്ണരാജ് മോഹനൻ, സ്മിത ഹരിദാസ് എന്നിവർ മുഖ്യ കഥാപാത്രങ്ങളായി വരുന്ന നാടകത്തിൽ, വത്സ കൃഷ്ണ, രവി നായർ, ഹരിലാൽ നായർ, വിനീത തുടങ്ങിയവർ പ്രമുഖ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
യാഥാർത്ഥ്യത്തിനും ഫാന്റസിക്കും ഇടയിലുള്ള അതിരുകൾ മങ്ങുന്ന ഫാന്റസിയുടെ ഒരു ലോകത്തേക്ക് ചുവടുവെക്കുക. ഹൊററിന്റെയും സസ്‌പെൻസിന്റെയും ഇരുണ്ട കോണുകളിലൂടെ സഞ്ചരിച്ച് സാങ്കേതിക സഹായത്തോടെ മികച്ച ദൃശ്യാനുഭവം ആയിരിക്കും ചിത്രരാഗം എന്ന് ശബരിനാഥ് അഭിപ്രായപ്പെട്ടു.
രഞ്ജിത് ചന്ദ്രശേഖർ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്