ന്യൂഡെല്‍ഹി: യുഎസ് നിര്‍മിത അപ്പാച്ചെ യുദ്ധ ഹെലികോപ്റ്ററുകളുടെ ആദ്യ ബാച്ചിനായുള്ള ഇന്ത്യന്‍ സൈന്യത്തിന്റെ നീണ്ട കാത്തിരിപ്പ് അവസാനിക്കുന്നു. ഒരു വര്‍ഷത്തെ കാലതാമസത്തിന് ശേഷം അപ്പാച്ചെ എഎച്ച്64ഇ ഹെലികോപ്ടറുകളുടെ ആദ്യ ബാച്ചിലെ മൂന്ന് ഹെലികോപ്റ്ററുകള്‍ ഈ മാസം ഇന്ത്യയിലെത്തും.
2020ല്‍ യുഎസുമായി ഒപ്പുവെച്ച 600 മില്യണ്‍ ഡോളറിന്റെ കരാറിന്റെ ഭാഗമായി ഇന്ത്യന്‍ സൈന്യത്തിന് ആറ് അപ്പാച്ചെ ഹെലികോപ്റ്ററുകളാണ് ലഭിക്കേണ്ടത്. 2024 മെയ്-ജൂണ്‍ മാസങ്ങളില്‍ ഇവ കൈമാറാനാണ് ധാരണയായിരുന്നത്. എന്നാല്‍ സാങ്കേതിക പ്രശ്‌നങ്ങളാല്‍ കൈമാറ്റം നീണ്ടു. ആര്‍മി ഏവിയേഷന്‍ കോര്‍പ്‌സ് അതിന്റെ ആദ്യത്തെ അപ്പാച്ചെ സ്‌ക്വാഡ്രണ്‍ 2024 മാര്‍ച്ചില്‍ ജോധ്പൂരില്‍ രൂപീകരിച്ചിരുന്നു. എന്നാല്‍ ഏകദേശം 15 മാസങ്ങള്‍ക്ക് ശേഷവും ഹെലികോപ്റ്ററുകള്‍ക്കായി ഈ സ്‌ക്വാഡ്രണ്‍ കാത്തിരിക്കുകയാണ്.
പാകിസ്ഥാനുമായുള്ള പടിഞ്ഞാറന്‍ അതിര്‍ത്തിയില്‍ പോരാട്ട ശേഷി വര്‍ദ്ധിപ്പിക്കുന്നതിനാണ് അപ്പാച്ചെ ഹെലികോപ്റ്ററുകള്‍ ഇന്ത്യ ഉപയോഗിക്കുക. പടിഞ്ഞാറന്‍ മുന്നണിയിലെ സൈന്യത്തിന്റെ നിര്‍ണായക പ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കാന്‍ ഇവ ഉപയോഗിക്കും. ചടുലത, ഫയര്‍ പവര്‍, വിപുലമായ ടാര്‍ഗെറ്റിംഗ് സംവിധാനങ്ങള്‍ എന്നിവയ്ക്ക് പേരുകേട്ടതാണ് അപ്പാച്ചെ എഎച്ച്64ഇ ഹെലികോപ്ടറുകള്‍.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്