പുരി ജഗന്നാഥ ക്ഷേത്രത്തിലെ രഥയാത്ര; തിക്കിലും തിരക്കിലും പെട്ട് 550 ഓളം പേര്‍ക്ക് പരിക്ക്

JUNE 27, 2025, 1:40 PM

ഭുവനേശ്വര്‍: ഒഡിഷയിലെ പുരി ജഗന്നാഥ ക്ഷേത്രത്തിലെ രഥയാത്രാ ഉത്സവത്തിനിടെ തിക്കിലും തിരക്കിലുംപെട്ട് 550 ഓളം പേര്‍ക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ടു. ചികിത്സയ്ക്കായി ഇവരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചതായും ഇതില്‍ എട്ട് പേരുടെ നില ഗുരുതരമാണെന്നും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്ചെയ്തു.

രഥം വലിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. രഥം വലിക്കുന്ന വടങ്ങള്‍ പിടിക്കാനായി ഭക്തര്‍ കൂട്ടത്തോടെ മുന്നോട്ടുവന്നതോടെയാണ് തിക്കുംതിരക്കും ഉണ്ടായത്. പലരും തളര്‍ന്നുവീണെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. ഗുരുതരമായി പരിക്കേറ്റ എട്ടുപേരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റ മറ്റുള്ളവര്‍ക്ക് പ്രാഥമിക ചികിത്സ നല്‍കിയതായും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam