'ബ്രിട്ടനിയുമായി ബന്ധം പേര് നേടാൻ സഹായിച്ചു'; തുറന്ന് പറഞ്ഞു സാം അസ്‌ഗരി

JUNE 10, 2025, 11:02 PM

31 വയസ്സുള്ള മോഡലും നടനുമായ സാം അസ്‌ഗരി 2017-ൽ ആണ് ആഗോള തലത്തിൽ വരെ പ്രശസ്തയായ പോപ് ഗായിക ബ്രിട്ടണി സ്പിയേഴ്‌സുമായി ഡേറ്റിംഗ് ആരംഭിച്ചത്. പിന്നീട് 2022-ൽ ഇരുവരും വിവാഹിതരായി. കഴിഞ്ഞ വർഷം ഇരുവരും വിവാഹമോചനം നേടുകയും ചെയ്തു. താൻ  ബ്രിട്ടണി സ്പിയേഴ്‌സിനെ വിവാഹം ചെയ്ത ആദ്യ കാലത്ത് ഹോളിവുഡിൽ തന്റെ പേര് നിലനിര്‍ത്താൻ ശ്രമിച്ച അനുഭവ കഥകൾ ആണ് അദ്ദേഹം ഇപ്പോൾ പങ്കുവെയ്ക്കുന്നത്.

"ഞങ്ങൾ ആദ്യമായി കണ്ടത് ഒരു ആക്ടിംഗ് സെറ്റിലായിരുന്നു. ഞങ്ങൾ സഹപ്രവർത്തകരായിട്ടാണ് പരിചയം തുടങ്ങിയത്" എന്നാണ് അദ്ദേഹം ഓർത്തെടുക്കുന്നത്. "ആ സമയത്ത് ഞാൻ അഭിനയത്തിന് ഓഡിഷൻ ചെയ്യുകയായിരുന്നു. ബ്രിട്ടണിയുമായി ബന്ധം എനിക്ക് സഹായകമായിരുന്നു. അതുകൊണ്ടാണ് ഞാൻ പൊതുജന മധ്യത്തിൽ അറിയപ്പെടാൻ തുടങ്ങിയത്. എങ്കിലും ഞാൻ എന്റേതായ വഴിയിൽ പോകുകയായിരുന്നു' എന്നാണ് അദ്ദേഹം പറഞ്ഞത്.

എന്നാൽ ബ്രിട്ടനിയുമായുള്ള ബന്ധം എന്നെ കൂടുതൽ പേർ ശ്രദ്ധിക്കാൻ ഇടയാക്കി എന്നും താൻ മികച്ചതെന്ന് തെളിയിക്കാൻ കൂടുതൽ കഠിനാധ്വാനം ചെയ്യേണ്ടി വന്നു എന്നും അദ്ദേഹം പറഞ്ഞു. ഇവൻ ഒരു പോപ് താരവുമായി ബന്ധമുള്ളവനല്ലേ? ഇവനെ കഥാപാത്രമായി കാണാൻ കഴിയുമോ? എന്നതൊക്കെ പ്രൊഡ്യൂസർമാരുടെ ആശങ്കകൾ ആയിരുന്നു എന്നും അദ്ദേഹം പറഞ്ഞു.

vachakam
vachakam
vachakam


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam