കഴിവിന്റെ പവർ ഹൗസ് ആണ് രശ്‌മിക! നാഗാർജുന പറയുന്നു

JUNE 11, 2025, 1:39 AM

നടി രശ്‌മിക മന്ദാനയെക്കുറിച്ച് നാഗാർജുന പറഞ്ഞ വാക്കുകൾ ശ്രദ്ധേയമാകുന്നു. കഴിവിന്റെ പവർ ഹൗസ് ആണ് രശ്‌മികയെന്നാണ് നാ​ഗാർജ്ജുനയുടെ വാക്കുകൾ. 

 ധനുഷ്, നാഗാർജുന, രശ്‌മിക മന്ദാന എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ശേഖർ കമ്മുല സംവിധാനം ചെയ്യുന്ന ചിത്രമാണ് 'കുബേര'. തമിഴിലും തെലുങ്കിലും ഒരേ സമയം റിലീസിനൊരുങ്ങുന്ന സിനിമയുടെ പ്രമോഷൻ പരിപാടികൾക്കിടെയാണ്  നാഗാർജുന രശ്‌മിക മന്ദാനയെക്കുറിച്ച് ഇങ്ങനെ പറഞ്ഞത്.  കുറഞ്ഞ കാലം കൊണ്ട് തന്നെ ആളുകൾക്കിടയിൽ ഓളമുണ്ടാക്കാൻ നടിക്കായെന്നും തങ്ങൾക്കാർക്കും ഇതുവരെ 2000 , 1000 കോടി ക്ലബ്ബുകൾ ഇല്ലെന്നും നാഗാർജുന പറഞ്ഞു.

 കഴിഞ്ഞ വർഷങ്ങളിലായി അവർ അഭിനയിച്ച സിനിമകളും അവയുടെ തിരഞ്ഞെടുപ്പും ഗംഭീരമാണ്. ഞങ്ങളെ എല്ലാവരെയും രശ്‌മിക കടത്തിവെട്ടി. നിങ്ങളുടെ കൂടെ വർക്ക് ചെയ്യാൻ സാധിച്ചതിൽ വളരെ സന്തോഷമുണ്ട്. ഞാൻ ഈ സിനിമയുടെ ഡബ്ബിങ് കണ്ടിരുന്നു. നല്ല കഴിവുള്ള നടിയാണ്. എല്ലാവരയെയും ഈ സിനിമയിലൂടെ അവർ ചിരിപ്പിക്കും എന്ന് ഉറപ്പാണ്,' നാഗാർജുന പറഞ്ഞു.

vachakam
vachakam
vachakam

രശ്‌മിക നായികയായെത്തിയ അല്ലു അർജുൻ ചിത്രം പുഷ്പ 2 2000 കോടി ക്ലബ്ബിൽ ഇടം നേടിയിരുന്നു. സന്ദീപ് റെഡ്‌ഡി വാങ്ക സംവിധാനത്തിൽ എത്തിയ അനിമൽ എന്ന ചിത്രത്തിലും രശ്‌മിക ആയിരുന്നു നായിക. ഈ സിനിമയും 1000 കോടി ക്ലബ്ബിൽ ഇടം നേടിയിരുന്നു.അതേസമയം, ജൂൺ 20 നാണ് കുബേര തിയേറ്ററുകളിലെത്തുക. അടുത്തിടെ സിനിമയുടേതായി പങ്കുവെച്ച ഗാനങ്ങളും ടീസറും മികച്ച അഭിപ്രായമായിരുന്നു പ്രേക്ഷകരിൽ നിന്ന് നേടിയത്. ധനുഷിന്റെ മറ്റൊരു ഞെട്ടിക്കുന്ന പ്രകടനമായിരിക്കും കുബേരയിൽ കാണാൻ കഴിയുക എന്നും ആരാധകർ പ്രതീക്ഷിക്കുന്നുണ്ട്.

 ശ്രീ വെങ്കിടേശ്വര സിനിമാസ് എൽഎൽപി, അമിഗോസ് ക്രിയേഷൻസ് പ്രൈവറ്റ് ലിമിറ്റഡ് എന്നീ ബാനറുകളുടെ കീഴിൽ സുനിൽ നാരംഗ്, പുഷ്കർ രാം മോഹൻ റാവു എന്നിവരാണ് കുബേര നിർമിക്കുന്നത്. ഒരു പാൻ ഇന്ത്യൻ മിത്തോളജിക്കൽ ചിത്രമായാണ് കുബേര ഒരുക്കുന്നത്. ' 

50 കോടി രൂപയ്ക്കാണ് സിനിമയുടെ ഒടിടി റൈറ്റ്സ് വിറ്റുപോയിരിക്കുന്നത് എന്നാണ് തെലുങ്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. നാഗ ചൈതന്യ, സായ് പല്ലവി എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി ഒരുങ്ങിയ 'ലവ് സ്റ്റോറി' എന്ന സിനിമക്ക് ശേഷം ശേഖർ കമ്മുല സംവിധാനം ചെയ്യുന്ന ചിത്രമാണിത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam