അഹമ്മദാബാദ് വിമാനാപകടം; കണ്ണപ്പ ട്രെയിലർ ലോഞ്ചും, സൽമാൻ ഖാൻ പങ്കെടുക്കുന്ന പരിപാടിയും മാറ്റി

JUNE 12, 2025, 9:18 AM

രാജ്യത്തെ നടുക്കിയ അഹമ്മദാബാദ് വിമാനാപകടത്തെ തുടർന്ന് പ്രധാന പരിപാടികൾ മാറ്റിവച്ച് വിനോദമേഖല. സൽമാൻ ഖാൻ പങ്കെടുക്കുന്ന ഇന്ത്യൻ സൂപ്പർക്രോസ്സ് റേസിംഗ് ലീഗിൻ്റെ ലോഞ്ചും കണ്ണപ്പ സിനിമയുടെ ട്രെയിലർ ലോഞ്ചുമാണ് മാറ്റിയത്.

ഇന്ന് ഉച്ചയോടെയാണ് അഹമ്മദാബാദിലെ സർദാർ വല്ലഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ലണ്ടനിലേക്ക് പറന്ന എയർ ഇന്ത്യ വിമാനമാണ് തകർന്നുവീണത്.

അപകടം നടന്ന് ഏതാനും മണിക്കൂറുകൾക്ക് ശേഷമാണ് ഇന്ത്യൻ സൂപ്പർക്രോസ്സ് റേസിംഗ് ലീഗിൻ്റെ സംഘാടകർ പരിപാടി മാറ്റി വയ്ക്കാൻ തീരുമാനിച്ചത്. ഇന്ത്യൻ സൂപ്പർക്രോസ്സ് റേസിംഗ് ലീഗിൻ്റെ സ്ഥാപകനായ ഈഷാൻ ലോഖണ്ഡേ ദുരന്തത്തിൽ അനുശോചനമറിയിച്ചു.

vachakam
vachakam
vachakam

അതുപോലെ തന്നെ ജൂൺ 13ന് ഇൻഡോറിൽ നടക്കാനിരുന്ന കണ്ണപ്പ സിനിമയുടെ ട്രെയിലർ ലോഞ്ചും മാറ്റി വച്ചു. സിനിമയിൽ അഭിനയിച്ച താരങ്ങളായ അക്ഷയ് കുമാർ, വീഷ്ണു മഞ്ചു, പ്രഭാസ്, മോഹൻലാൽ എന്നിവർ പരിപാടിയിൽ പങ്കെടുക്കേണ്ടവർ ആയിരുന്നു. രണ്ട് പരിപാടികൾക്കും സംഘാടകർ തീയതി മാറ്റിനിശ്ചയിക്കും.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam