നടനും ബിജെപി നേതാവുമായ കൃഷ്ണകുമാറിന്റെ മകൾ ദിയ കൃഷ്ണ കുമാറിന്റെ സ്ഥാപനത്തിൽ നടന്ന സാമ്പത്തിക തട്ടിപ്പാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിലെ ചർച്ചാ വിഷയം.
ദിയയുടെ കുടുംബത്തിനെതിരെ നിരവധി ആരോപണങ്ങളാണ് യുവതികൾ ഉന്നയിച്ചത്. എന്നാൽ ആരോപണങ്ങൾക്കെല്ലാം മണിക്കൂറുകളുടെ ആയുസ്സേ ഉണ്ടായിരുന്നുള്ളൂ. അക്കൂട്ടത്തിൽ ദിയയുടെ ഭർത്താവ് അശ്വിനെതിരെയും യുവതികൾ രംഗത്ത് വന്നിരുന്നു.
‘‘രാത്രി രണ്ട് മണിക്കും മൂന്ന് മണിക്കും വിളിച്ചിട്ടാണ് ദിയയുടെ ഭർത്താവ്, അത് പാക്ക് ചെയ്തോ, ഇതു പായ്ക്ക് ചെയ്തോ എന്നൊക്കെ നമ്മളോട് ചോദിക്കുന്നത്.
രാത്രി ഒരു മണി, രണ്ട് മണിക്കൊക്കെ വിളിച്ചിട്ട് ഹലോ എന്ത് ചെയ്യുന്നു എന്നു ചോദിക്കും..പൂവാലൻമാരെ പോലെയാണ് സംസാരിക്കുന്നത്,’’ എന്നാണ് ദിയയുടെ സ്ഥാപനത്തിലെ ജീവനക്കാരി മാധ്യമങ്ങളോട് പറഞ്ഞത്. ഈ വിഡിയോ ഇൻസ്റ്റാഗ്രാമിൽ വന്നു ചർച്ചയായതോടെ നിരവധി പേരാണ് കമന്റുമായി രംഗത്തെത്തിയത്.
നടിമാരായ സ്വാസിക, വീണാ നായർ, സോന നായർ, അഞ്ജു അരവിന്ദ് എന്നിവരാണ് കമന്റുമായി എത്തിയത്.
‘ഇവരുടെ ചെപ്പക്കുറ്റി അടിച്ചു പൊട്ടിക്കണം’ എന്ന് ഇൻസ്റ്റാഗ്രാമിൽ വൈറലായ റീൽ വിഡിയോയിൽ സ്വാസിക കമന്റ് ചെയ്തപ്പോൾ ‘പോക്രിത്തരം പറയുന്നോ?’ എന്ന് വീണാനായർ കുറിച്ചു. പൂട്ടണം ഈ മൂന്നെണ്ണത്തിെന എന്നായിരുന്നു സോന നായരുടെ കമന്റ്
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്