അനിരുദ്ധ് രവിചന്ദർ വിവാഹിതനാകുന്നു; വധുവായി എത്തുന്നത് സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ഉടമ കാവ്യ മാരൻ?

JUNE 12, 2025, 1:54 AM

തെന്നിന്ത്യൻ സിനിമയിലെ ആരാധകരുടെ പ്രിയ സംഗീത സംവിധായകനാണ് അനിരുദ്ധ് രവിചന്ദർ. അനിരുദ്ധ് വിവാഹിതനാകാൻ പോകുന്നുവെന്ന് റിപ്പോർട്ട്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ടീം സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ഉടമ കാവ്യ മാരനാണ് വധു എന്നാണ് ലഭിക്കുന്ന റിപ്പോർട്ട്. 

അതേസമയം ഇരുവരും പ്രണയത്തിലാണെന്ന് വാർത്തകൾ നേരത്തെ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ വിവാഹ വാർത്തകൾ പുറത്തുവരുന്നത്. സണ്‍ ഗ്രൂപ്പ് ഉടമസ്ഥന്‍ കലാനിധി മാരന്റെ മകളാണ് 33കാരിയായ കാവ്യ മാരന്‍. 2024 മുതൽ അനിരുദ്ധ് രവിചന്ദറും കാവ്യയും തമ്മിൽ പ്രണയത്തിലാണെന്നാണ് വിവരം. ഇരുവരെയും ഒന്നിച്ച് അടുത്തിടെ ആരാധകർ റെസ്റ്റോറന്റിൽ കണ്ടതും ചർച്ചയായിരുന്നു. ഉടനെ വിവാഹം ഉണ്ടെന്നാണ് പുറത്തുവരുന്ന വിവരം. 

എന്നാൽ വിവാഹം സംബന്ധിച്ച് ഇതുവരെ ഔദ്യാേഗിക റിപ്പോർട്ടുകൾ വന്നിട്ടില്ല.  ധനുഷിന്റെ 3 എന്ന ചിത്രത്തിലൂ‌ടെയാണ് അനിരുദ്ധ് തമിഴിൽ അരങ്ങേറ്റം കുറിക്കുന്നത്. സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ഐപിഎല്‍ മത്സരങ്ങളില്‍ ഗ്യാലറിയിലെ സജീവ സാന്നിദ്ധ്യമാണ് കാവ്യ. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam