വെറും 8 മിനിറ്റ്, ഈ നടൻ വാങ്ങിയത് 35 കോടി !

JUNE 11, 2025, 1:05 AM

സിനിമാതാരങ്ങളുടെ പ്രതിഫലം എത്രയാണെന്ന് അറിയാൻ പ്രേക്ഷകർക്ക് എപ്പോഴും ആകാംക്ഷയുണ്ട്. പ്രത്യേകിച്ച് സൂപ്പർസ്റ്റാറുകളുടെ പ്രതിഫലം. ഓരോ ചിത്രത്തിനും അവർ വ്യത്യസ്ത പ്രതിഫലമാണ് ഈടാക്കുന്നത്. താരമൂല്യത്തെ ആശ്രയിച്ച് പ്രതിഫലത്തിൽ വലിയ മാറ്റങ്ങളുണ്ട്. ഈ അവസരത്തിൽ, 2022 ൽ പുറത്തിറങ്ങിയ ഒരു ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന് ഒരു നടന് ലഭിച്ച പ്രതിഫല തുക പ്രേക്ഷകരെ ഞെട്ടിച്ചിരിക്കുന്നു.

2022ൽ രാജമൗലിയുടെ സംവിധാനത്തിൽ റിലീസ് ചെയ്ത ആർആർആർ ആണ് ആ ചിത്രം. രാം ചരണും ജൂനിയർ എൻടിആറും പ്രധാന വേഷത്തിലെത്തിയ ചിത്രത്തിൽ നിരവധി മുൻനിര താരങ്ങൾ അണിനിരന്നിരുന്നു.

അതിലൊരാളാണ് ബോളിവുഡ് താരം അജയ് ദേവ്​ഗൺ. വെങ്കിട്ടരാമ രാജു എന്ന കഥാപാത്രത്തെയാണ് അജയ് ദേവ്​ഗൺ സിനിമയിൽ അവതരിപ്പിച്ചത്. അതും അതിഥി വേഷം. 8 മിനിറ്റ് മാത്രമായിരുന്നു അദ്ദേഹം സ്ക്രീനിൽ ഉണ്ടായിരുന്നത്.

vachakam
vachakam
vachakam

വെറും 8 മിനിറ്റിന് വേണ്ടി 35 കോടി രൂപയാണ് പ്രതിഫലമായി അജയ് ദേവ്​ഗൺ വാങ്ങിയതെന്ന് ടൈംസ് ഓഫ് ഇന്ത്യ അടക്കമുള്ള ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇതോടെ മിനിറ്റിന് ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങിക്കുന്ന ഇന്ത്യൻ സിനിമാ താരം എന്ന ഖ്യാതിയും അജയ് ​ദേവ്​ഗണിന് സ്വന്തമാണ്. അതേസമയം, 50 സെക്കന്റിന് 5 കോടി രൂപ വാങ്ങുന്ന നയൻതാരയാണ് പ്രതിഫലത്തിൽ മുന്നിലുള്ള നടി.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam