ചിലവ് 250 കോടി, നിർമാണ സമയം 3 വര്ഷം; വൈറൽ ആയി രൺബീറിന്റെയും ആലിയ ബട്ടിന്റെയും പുതിയ വീടിന്റെ വിശേഷങ്ങൾ 

JUNE 11, 2025, 1:06 AM

സിനിമ താരങ്ങളുടെ സ്വകാര്യ ജീവിതം അറിയാൻ ആരാധകർക്ക് എന്നും താല്പര്യമാണ്. ഇപ്പോൾ ആലിയ ബട്ടിന്റെയും രൺബീറിന്റെയും ജീവിതത്തിലെ ഒരു പ്രധാന കാര്യം ആണ് സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്നത്. താരങ്ങളുടെ വീട് ആണ് ഇപ്പോൾ ചർച്ചാവിഷയം.

രൺബീർ കപൂറും ആലിയ ഭട്ടും മുംബൈയിലെ ബാന്ദ്രയിൽ തങ്ങളുടെ വീട് നിർമിക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി. നിർമാണ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നതിനായി എത്തിയ ആലിയ, രൺബീർ, നീതു കപൂർ എന്നിവരുടെ സന്ദർശനങ്ങൾ  മുൻപ് പാപ്പരാസികൾ പകർത്തുകയും ഇന്റർനെറ്റിൽ വൈറലാകുകയും ചെയ്തിരുന്നു. 

ഇപ്പോൾ വീട് പൂർണമാ‍യതായാണ് പുറത്ത് വരുന്ന റിപ്പോർട്ട്. കഴിഞ്ഞ ഒക്ടോബറിൽ പകർത്തിയ ഒരു വിഡിയോയുമായി താരതമ്യപ്പെടുത്തുമ്പോൾ, അവരുടെ ആറ് നിലകളുള്ള ബംഗ്ലാവ് പൂർണമായതായാണ് വിവരം. എവീടിന്‍റെ ചിത്രങ്ങളും വിഡിയോയും ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആണ്.

vachakam
vachakam
vachakam

രൺബീർ കപൂറിന്റെ മുത്തശ്ശി കൃഷ്ണ രാജ് കപൂറിന്റെ പേരിലാണ് ഈ ബംഗ്ലാവ് അറിയപ്പെടുന്നത്. മകൾ രാഹക്കുള്ള സമ്മാനമാണിതെന്നും കുട്ടിയുടെ പേരിലായിരിക്കും ഇത് രജിസ്റ്റർ ചെയ്യുകയെന്നും ആണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. 250 കോടി രൂപ വിലയുള്ള ഈ വീട് മുംബൈയിലെ ഏറ്റവും ചെലവേറിയ സെലിബ്രിറ്റി ബംഗ്ലാവാണ്. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam