ഏഷ്യാ കപ്പിൽ ഇന്ത്യൻ ടീമിനെ തോൽപ്പിക്കുമെന്ന് പാകിസ്ഥാൻ ക്രിക്കറ്റ് ടീം ഡയറക്ടർ ആക്വിബ് ജാവേദ്. ഏഷ്യാ കപ്പിനുള്ള പാകിസ്ഥാൻ ടീമിനെ തെരഞ്ഞെടുത്തതിന് പിന്നാലെയാണ് അക്വിബ് ജാവേദ് ഇന്ത്യക്ക് മുന്നറിയിപ്പ് നൽകിയത്. ടീമിലെ യുവതാരങ്ങൾ പ്രതീക്ഷ കാക്കുമെന്നും മുൻ പാക് താരം കൂടിയായ ആക്വിബ് ജാവേദ് പറഞ്ഞു.
ഈ ടീമിന് ഇന്ത്യയെ തോൽപ്പിക്കാൻ കഴിയും. നിങ്ങൾക്ക് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും ലോക ക്രിക്കറ്റിലെ വമ്ബൻ പോരാട്ടം ഇന്ത്യപാകിസ്ഥാൻ പോരാട്ടം തന്നെയാണ്. എല്ലാ കളിക്കാർക്കും ഇക്കാര്യം അറിയാവുന്നതാണ്. ഞങ്ങളുടെ ടീമിന് ആരെയും തോൽപ്പിക്കാനാവും. ഞങ്ങൾ ഇന്ത്യയെ വീഴ്ത്താനും തയാറാണ്. ഇരുരാജ്യങ്ങൾക്കുമിടയിൽ ഇപ്പോൾ നിലനിൽക്കുന്ന സാഹചര്യം എല്ലാവർക്കും അറിയാവുന്നതാണ്.
എന്നാൽ അതിനെക്കുറിച്ച് പറഞ്ഞ് കളിക്കാരുടെമേൽ അമിത സമ്മർദ്ദമുണ്ടാക്കാൻ ഞങ്ങൾ ഉദ്ദേശിക്കുന്നില്ലെന്നും അക്വിബ് ജാവേദ് പറഞ്ഞു. നേരത്തെ ഏഷ്യാ കപ്പിൽ നിന്ന് ഇന്ത്യ പിൻമാറിയാൽ മതിയായിരുന്നുവെന്നും ഇല്ലെങ്കിൽ ഇന്ത്യൻ ടീം പാകിസ്ഥാനെ നാണംകെടുത്തുമെന്നും പാക് മുൻ താരം ബാസിത് അലി പറഞ്ഞിരുന്നു.
സീനിയർ താരങ്ങളായ ബാബർ അസം, മുഹമ്മദ് റിസ്‌വാൻ എന്നിവരെ ഒഴിവാക്കിയാണ് പാകിസ്ഥാൻ ഏഷ്യാ കപ്പിനുള്ള ടീമിനെ പ്രഖ്യാപിച്ചിരിക്കുന്നത്. ബാബറിന്റെയും റിസ്‌വാന്റെയും സമീപകാലത്തെ മോശം പ്രകടനത്തിൽ വ്യാപക വിമർശനം ഉയർന്നതിന് പിന്നാലെയാണ് ടീമിൽ നിന്ന് ഒഴിവാക്കിയത്. സൽമാൻ അലി ആഘയാണ് ഏഷ്യാ കപ്പിൽ പാകിസ്ഥാനെ നയിക്കുക.
ഫഖർ സമാൻ, വിക്കറ്റ് കീപ്പർ മുഹമ്മദ് ഹാരിസ്, പേസ് ബൗളർ ഷഹീൻ ഷാ അഫ്രീദി തുടങ്ങിയവരെ ടീമിലുൾപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ വെസ്റ്റിൻഡീസ് പരമ്ബരയിലും മോശം പ്രകടനം പുറത്തെടുത്ത പാകിസ്ഥാൻ ടീമിന് ഏറെ നിർണായകമാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്