ആഴ്‌സണൽ ക്ലബ്ബിന്റെ ഏറ്റവും പുതിയ സൈനിംഗ് വിക്ടർ ഗ്യോക്കറസ് ഓൾഡ് ട്രാഫോർഡിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെ തന്റെ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുകയാണ്.
സീസണിൽ ഗ്യോക്കറസ് ടീമിന് വലിയ മുതൽക്കൂട്ടാവുമെന്നും കിരീടം നേടാൻ സഹായിക്കുമെന്നും മാനേജർ മൈക്കൽ ആർട്ടെറ്റ പത്രസമ്മേളനത്തിൽ പറഞ്ഞു.
സ്‌പോർട്ടിംഗിനൊപ്പം 54 ഗോളുകൾ നേടി ശ്രദ്ധേയമായ പ്രകടനത്തിന് ശേഷമാണ് ഗ്യോക്കറസ് ആഴ്‌സണലിൽ ചേരുന്നത്. ആറ് പുതിയ സൈനിംഗുകൾക്കായി ഏകദേശം 200 മില്യൺ പൗണ്ടാണ് ആഴ്‌സണൽ ഈ സീസണിൽ ചെലവഴിച്ചത്. '
പുതിയ മിഡ്ഫീൽഡർ മാർട്ടിൻ സുബിമെൻഡി ടീമുമായി നന്നായി ഇണങ്ങിയെന്നും കളിക്കാൻ തയ്യാറാണെന്നും ആർട്ടെറ്റ സ്ഥിരീകരിച്ചു. കഴിഞ്ഞ മൂന്ന് സീസണുകളിൽ രണ്ടാം സ്ഥാനക്കാരായി ഫിനിഷ് ചെയ്ത ആഴ്‌സണൽ ഈ സീസണിൽ പ്രീമിയർ ലീഗ് കിരീടം തന്നെയാണ് ലക്ഷ്യമിടുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്