ലഖ്‌നൗ സൂപ്പർ ജയന്റ്‌സ് വിടാനൊരുങ്ങി സഹീർ ഖാൻ

AUGUST 15, 2025, 8:04 AM

2025ലെ ഐപിഎല്ലിൽ റിഷഭ് പന്തിന്റെ നേതൃത്വത്തിൽ ടീം ഏഴാം സ്ഥാനത്ത് ഫിനിഷ് ചെയ്തതോടെ ലഖ്‌നൗ സൂപ്പർ ജയന്റ്‌സ് ടീം മെന്റർ സഹീർ ഖാനുമായി വഴിപിരിയാൻ ഒരുങ്ങുന്നു. 2024ൽ മുംബൈ ഇന്ത്യൻസിൽ നിന്ന് ലഖ്‌നൗവിൽ എത്തിയ സഹീർ ഖാൻ, മോൺ മോർക്കൽ പോയതോടെ ബൗളിംഗ് കോച്ചിന്റെ ചുമതലയും ഏറ്റെടുത്തിരുന്നു.

എന്നാൽ, ഇനി ലഖ്‌നൗ സൂപ്പർ ജയന്റ്‌സിന് പുറമെ ദി ഹണ്ട്രഡിലെ മാഞ്ചസ്റ്റർ ഒറിജിനൽസ്, ഡർബൻ സൂപ്പർ ജയന്റ്‌സ് എന്നിവയുടെയും ചുമതല വഹിക്കാൻ കഴിയുന്ന ഒരു മെന്ററെയാണ് മാനേജ്‌മെന്റ് തിരയുന്നത്.

ടീം ഉടമ സഞ്ജീവ് ഗോയങ്ക നിലവിൽ ദി ഹണ്ട്രഡ് ടൂർണമെന്റിനായി യുകെയിലാണ്. RPSG ഗ്രൂപ്പിന്റെ എല്ലാ ക്രിക്കറ്റ് പ്രവർത്തനങ്ങളുടെയും വളർച്ചയ്ക്ക് മാർഗ്ഗനിർദ്ദേശം നൽകുന്ന ഒരു ഡയറക്ടർ ഓഫ് ക്രിക്കറ്റിനെ നിയമിക്കാൻ അദ്ദേഹം ശ്രമിക്കുമെന്നാണ് സൂചന. മുൻ ഇന്ത്യൻ ബൗളിംഗ് കോച്ചായ ഭരത് അരുണിനെ ലഖ്‌നൗവിന്റെ ബൗളിംഗ് കോച്ചായി ടീം നേരത്തെ തന്നെ നിയമിച്ചിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam