ഡല്‍ഹി: ആഭ്യന്തര ക്രിക്കറ്റില്‍ പരിക്കേറ്റ താരങ്ങള്‍ക്ക് പകരക്കാരെ ഇറക്കാനുള്ള തീരുമാനവുമായി ബിസിസിഐ. ഗുരുതരമായി പരിക്കേറ്റ താരങ്ങള്‍ക്ക് പകരം അമ്പയറുടെ അനുമതിയോടെ പകരക്കാരെ ഇറക്കാം എന്ന നിർണായക തീരുമാനമാണ് ബിസിസിഐ എടുത്തിരിക്കുന്നത്.
അതേസമയം തുടക്കത്തില്‍ ടെസ്റ്റ് മത്സരങ്ങളില്‍ മാത്രമാണ് അനുമതി നല്‍കുക എന്നാണ് ലഭിക്കുന്ന വിവരം. അന്താരാഷ്ട്ര ക്രിക്കറ്റില്‍ പതിറ്റാണ്ടുകളായുള്ള ചര്‍ച്ചാ വിഷയമാണ് പരിക്കേറ്റ താരങ്ങളുടെ പകരക്കാര്‍. കഴുത്തിനോ തലയ്‌ക്കോ പരിക്കേറ്റാല്‍ കണ്‍കഷന്‍ സബ്സ്റ്റിറ്റിയൂട്ട് എന്ന പേരില്‍ പകരക്കാരെ അനുവദിക്കുന്നുണ്ടെങ്കിലും മറ്റ് പരിക്കുകള്‍ക്ക് ഇപ്പോഴും പകരക്കാര്‍ക്ക് അനുമതിയിലായിരുന്നു. 2011 വരെ റണ്ണറെ അനുവദിച്ചിരുന്നെങ്കിലും അതും ഐസിസി വിലക്കിയിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്