ഫുട്‌ബോൾ താരം ഡിയോഗോ ജോട്ടയുടെയും സഹോദരൻ ആന്ദ്രെ സിൽവയുടെയും കുടുംബങ്ങൾക്ക് ഫിഫ ക്ലബ് ലോകകപ്പ് ബോണസ് തുകയുടെ ഒരു ഭാഗം നൽകി ചെൽസി.
ഏകദേശം 135 കോടി രൂപയാണ് ചെൽസി താരങ്ങൾക്ക് ബോണസ് തുകയായി ലഭിച്ചത്. അതിൽ നിന്നും തുല്യമായൊരു തുക താരങ്ങൾ ജോട്ടയുടെയും സഹോദരൻ ആന്ദ്രേ സില്വയുടെയും കുടുംബത്തിന് നൽകുമെന്നാണ് റിപ്പോർട്ട്.
കഴിഞ്ഞ ജൂലൈ മാസമാണ് സ്‌പെയിനിലെ സമോറയിൽ വെച്ച് നടന്ന കാറപകടത്തിൽ ഡിയാഗോ ജോട്ടയും സഹോദരനായ ആന്ദ്രേ സിൽവയും കൊല്ലപ്പെട്ടത്. ലിവർപൂളിന്റെ ആൻഫീൽഡ് സ്റ്റേഡിയത്തിനു പുറത്തായി ജോട്ടയ്ക്കും സഹോദരനും അനുശോചനമർപ്പിക്കാൻ നിരവധി ആളുകളാണെത്തിയത്.
തുടർന്ന് ലിവർപൂൾ ജോട്ടയുടെ 20-ാം നമ്പർ തിരികെ വിളിച്ചിരുന്നു. ജോട്ടയുടെ നിലച്ചുപോയ കരാറിന്റെ ബാക്കി തുക കുടുംബത്തിനുനൽകുമെന്നും ക്ലബ് പ്രഖാപിച്ചിരുന്നു. അതിനുപുറകേയാണ് ഫുട്‌ബോൾ വൈര്യം മറന്ന് ചെൽസി താരങ്ങൾ തങ്ങളുടെ ബോണസ് തുക ജോട്ടയുടെ കുടുംബത്തിന് നൽകാൻ തീരുമാനിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്