പുതു സീസണിൽ മയ്യോർക്കയെ തോൽപ്പിച്ച് ബാഴ്‌സലോണ വിജയത്തുടക്കം

AUGUST 17, 2025, 4:14 AM

പുതു സീസണിൽ ജയത്തോടെ ബാഴ്‌സ തുടങ്ങി. മയ്യോർക്കയുടെ തട്ടകത്തിൽ നടന്ന മൽസരത്തിൽ മയ്യോർക്കയെ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് തോൽപ്പിച്ചാണ് നിലവിലെ ചാമ്പ്യൻമാരായ ബാഴ്‌സലോണയുടെ ജയം.

യുവതാരം ലാമിൻ യമാലിന്റെ മികച്ച അസിസ്റ്റിൽ റാഫിഞ്ഞയാണ് ബാഴ്‌സയുടെ ആദ്യ ഗോൾ നേടിയത്. ഏഴാം മിനിറ്റിൽ യമാൽ നൽകിയ കൃത്യമായ ക്രോസിൽ റാഫിഞ്ഞ ഹെഡറിലൂടെ പന്ത് വലയിലെത്തിച്ച് ബാഴ്‌സലോണയ്ക്ക് ലീഡ് നേടിക്കൊടുത്തു.

23-ാം മിനിറ്റിൽ ഫെറാൻ ടോറസ് ബാഴ്‌സയുടെ ലീഡ് വർദ്ധിപ്പിച്ചു. മയ്യോർക്ക പ്രതിരോധതാരം റായില്ലോ പരിക്കേറ്റ് നിലത്തുവീണിട്ടും കളി തുടർന്നു. ഈ അവസരം മുതലെടുത്ത് ടോറസ് ഒരു തകർപ്പൻ ഷോട്ട് അടിച്ചുകയറ്റി. ഇത് മയ്യോർക്ക താരങ്ങളെ രോഷാകുലരാക്കി.

vachakam
vachakam
vachakam

മത്സരത്തിൽ നാടകീയമായ വഴിത്തിരിവാണ് ഇതിനു ശേഷം സംഭവിച്ചത്, 33 -ാം മിനിറ്റിൽ മോർലാനസിനും 39 -ാം മിനിറ്റിൽ മുരിക്കിക്കും ചുവപ്പ് കാർഡ് ലഭിച്ചു. ഇരുവരുടെയും ചുവപ്പ് കാർഡ് വിഎആർ അവലോകനത്തിന് ശേഷമായിരുന്നു. ഇതോടെ മയ്യോർക്ക ഒമ്പത് പേരായി ചുരുങ്ങി.

ഒമ്പതു പേരായി ചുരുങ്ങിയ മയ്യോർക്ക ബാക്കിയുള്ള 50 മിനിറ്റ് പ്രതിരോധിച്ച് നിന്നെങ്കിലും അധിക സമയത്ത് 90+4 -ാം മിനിറ്റിൽ യമാലിനു മുന്നിൽ മൂന്നാം ഗോളും വഴങ്ങി. ഇതോടെ ബാഴ്‌സ മൂന്ന് ഗോളോടെ മൂന്ന് പോയിന്റും നേടി സീസണിലേക്ക് വരവറിയിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam