കാർലോക് ബലേബ ബ്രൈറ്റണിൽ തുടരുമെന്ന് മാനേജർ

AUGUST 16, 2025, 3:32 AM

ബ്രൈറ്റൺ ക്ലബ്ബിന്റെ ഏറ്റവും മികച്ച മിഡ്ഫീൽഡർ കാർലോസ് ബലേബ ക്ലബ്ബിൽ തുടരുമെന്ന് മാനേജർ ഫാബിയാൻ ഹർസ്‌ലർ ആത്മവിശ്വാസം പ്രകടിപ്പിച്ചു. താരത്തെ സ്വന്തമാക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് 100 മില്യൺ പൗണ്ടിന്റെ നീക്കത്തിന് ശ്രമിക്കുന്നുണ്ടെന്ന അഭ്യൂഹങ്ങൾക്കിടയിലാണ് ഹർസ്‌ലറുടെ പ്രതികരണം.

ഫുൾഹാമിനെതിരായ പ്രീമിയർ ലീഗ് ഓപ്പണറിന് മുന്നോടിയായി സംസാരിക്കവെ, 20കാരനായ താരത്തിന്റെ പ്രതിബദ്ധതയെ ഹർസ്‌ലർ പ്രശംസിച്ചു. മത്സരത്തിൽ ബലേബ കളിക്കാൻ സാധ്യതയുണ്ടെന്നും അദ്ദേഹം സ്ഥിരീകരിച്ചു.

പരിശീലനത്തിൽ ബലേബ കഠിനാധ്വാനം ചെയ്യുന്നുണ്ടെന്നും പുതിയ സീസണിൽ ബ്രൈറ്റണിന്റെ പ്രധാന കളിക്കാരനായി അദ്ദേഹം തുടരുമെന്നും ഹർസ്‌ലർ ഊന്നിപ്പറഞ്ഞു.

vachakam
vachakam
vachakam

ബലേബയെ ടീമിലെത്തിക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് ശ്രമിക്കുന്നുണ്ട്. കാമറൂൺ മിഡ്ഫീൽഡറായ ബലേബയെ പ്രധാന ട്രാൻസ്ഫർ ലക്ഷ്യമായി യുണൈറ്റഡ് കാണുന്നു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam