ഇംഗ്ലീഷ് പ്രീമിയർ ലീഗ്: ബ്രന്റ്‌ഫോർഡിനെ തകർത്ത് നോട്ടിങ്ഹാം ഫോറസ്റ്റ്

AUGUST 18, 2025, 9:12 AM

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ക്രിസ് വുഡ് നേടിയ ഇരട്ടഗോൾ മികവിൽ 3-1ന് ബ്രന്റ്‌ഫോർഡിനെ തകർത്തു നോട്ടിങ്ഹാം ഫോറസ്റ്റ് തങ്ങളുടെ ആദ്യ മത്സരത്തിൽ ജയവും കുറിച്ചു.

ആദ്യ പകുതിയിൽ അഞ്ചാം മിനിറ്റിൽ ഗോൾ നേടിയ വുഡ് 47-ാമത്തെ മിനിറ്റിൽ എലിയറ്റ് ആന്റേഴ്‌സന്റെ പാസിൽ നിന്നു രണ്ടാം ഗോളും നേടി.

42-ാമത്തെ മിനിറ്റിൽ മോർഗൻ ഗിബ്‌സ് വൈറ്റിന്റെ ഉഗ്രൻ ക്രോസിൽ നിന്നു ഹെഡറിലൂടെ ക്ലബിനായി തന്റെ ആദ്യ ഗോൾ നേടിയ ഡാൻ എന്റോയെ ആണ് ഫോറസ്റ്റ് ഗോൾ വേട്ട പൂർത്തിയാക്കിയത്.

vachakam
vachakam
vachakam

78-ാമത്തെ മിനിറ്റിൽ ഹാന്റ് ബോളിന് ലഭിച്ച പെനാൽട്ടി ലക്ഷ്യം കണ്ട പുതിയ താരം ഇഗോർ തിയാഗോയാണ് ബ്രന്റ്‌ഫോർഡിനായി ആശ്വാസ ഗോൾ നേടിയത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam