കാലിഫോർണിയ ഹൈവേയ്ക്ക് സമീപം 2 സഹോദരന്മാരെ മരിച്ച നിലയിൽ കണ്ടെത്തി

JULY 3, 2025, 1:31 AM

കാലിഫോർണിയ: കാലിഫോർണിയയിൽ കാണാതായതായി റിപ്പോർട്ട് ചെയ്യപ്പെട്ട് രണ്ട് സഹോദരന്മാരുടെ മൃതദേഹങ്ങൾ മൂന്ന് ആഴ്ചകൾക്ക് ശേഷം കണ്ടെത്തി. ജൂൺ 25 ന് കാലിഫോർണിയയിലെ സ്റ്റേറ്റ് റൂട്ട് 166 ഹൈവേയ്ക്ക് സമീപം തകർന്ന വാഹനത്തിൽ നിന്നാണ് 61 കാരനായ ജെയിംസ് ഫുള്ളറുടെയും സഹോദരൻ എറിക്കിന്റെയും (60) മൃതദേഹങ്ങൾ കണ്ടെത്തിയത്

ജൂൺ 6 ന് പ്രാദേശിക സമയം, ഉച്ചകഴിഞ്ഞ് 3:00 മണിയോടെ ജെയിംസ് ഫുള്ളർ (61), സഹോദരൻ എറിക് (60) എന്നിവർ കുയാമയിൽ നിന്ന് ഡോക്ടറെ കാണാനായി ഏകദേശം 130 മൈൽ അകലെയുള്ള സാന്താ മരിയയിലേക്ക് കാറിൽ പോകുകയായിരുന്നു. പിന്നീട് അവരെ കുറിച്ച് യാതൊരു വിവരം ലഭിച്ചില്ല. 

'അന്നുമുതൽ, അവരുടെ രണ്ട്ഫോണുകളിലും ബന്ധപ്പെടാൻ കഴിയുന്നില്ല  എല്ലാ കോളുകളും നേരിട്ട് വോയ്‌സ്‌മെയിലിലേക്ക് പോകുന്നു, അതിനുശേഷം അവരെ കാണുകയോ കേൾക്കുകയോ ചെയ്തിട്ടില്ല,' ജെയിംസിന്റെ മകൾ ക്രിസ്റ്റൽ സ്‌കോട്ട് എഴുതി. ആ സമയത്ത് പുരുഷന്മാർ ഒരു നീല 1998 ജിഎംസി ടു ഡോർ ട്രക്കിലാണ് യാത്ര ചെയ്തത്.

vachakam
vachakam
vachakam

ജൂൺ 25 ന് രാവിലെ 10:30 ഓടെ, കാലിഫോർണിയ ഡിപ്പാർട്ട്‌മെന്റ് ഓഫ് ട്രാൻസ്‌പോർട്ടേഷൻ (കാൽട്രാൻസ്) ജീവനക്കാരൻ ഓൾഡ് സിയറ മാഡ്രെ റോഡിന് സമീപമുള്ള സ്റ്റേറ്റ് റൂട്ട് 166 ന് സമീപം  'ഒരു കായലിൽ ഒരു മറിഞ്ഞ വാഹനം കണ്ടെത്തിയതായി കാലിഫോർണിയ ഹൈവേ പട്രോളിനെ ഉദ്ധരിച്ച് റിപ്പോർട്ട് ചെയ്തു.

അപകടത്തിൽ മരിച്ചത് ജെയിം, എറിക് എന്നിവരാണെന്ന് കുടുംബം സ്ഥിരീകരിച്ചു. മൃതദേഹങ്ങളുടെ ഐഡന്റിറ്റി ഔദ്യോഗികമായി സ്ഥിരീകരിക്കുന്നതിനായി ഡിഎൻഎ പരിശോധന നടക്കുന്നുണ്ടെന്ന് റിപ്പോർട്ട് ചെയ്യുന്നു.

ഷെരീഫ് ഓഫീസ് പ്രകാരം അപകടം ആകസ്മികമാണെന്ന് തോന്നുന്നു. സംഭവത്തെക്കുറിച്ചുള്ള അന്വേഷണം റിപ്പോർട്ട് പ്രകാരം നടപടികൾ പുരോഗമിക്കുകയാണ്.

vachakam
vachakam
vachakam

പി.പി. ചെറിയാൻ

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam