കാത്തിരിപ്പിന് വിരാമം കുറിച്ച് നോർത്ത് കരോലിനയിൽ മന്ത്രയുടെ ദ്വിതീയ ദേശീയ കൺവെൻഷ (ശിവോഹം 2025 ) നു കൊടിയേറുന്നു. ജൂലൈ 3 മുതൽ 6 വരെയാണ് കൺവെൻഷൻ.
അമേരിക്കയിലെ ഹൈന്ദവ സംഘടനാ പ്രവർത്തന പന്ഥാവിൽ ജീവ ചൈതന്യം പ്രസരിക്കുന്ന മന്ത്ര ധ്വനികളുയർത്തി (മലയാളീ അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്കൻ ഹിന്ദുസ്) 'മന്ത്ര' യുടെ പ്രവർത്തനങ്ങൾ സശക്തം മുന്നോട്ടു കുതിക്കുമ്പോൾ അതിന്റെ നാഴിക കല്ലായി തീരുന്ന മഹാ സമ്മേളനത്തിന് സാക്ഷ്യം വഹിക്കാൻ നോർത്ത് കരോലിന ഒരുങ്ങി കഴിഞ്ഞു.
സമൂഹത്തിന്റെ ആത്മീയവും സാംസ്‌കാരികവും കലാപരവുമായ വിഭവങ്ങൾ കോർത്തിണക്കിയ മഹത്തായ ആഘോഷ ദിനങ്ങൾക്ക് ശിവോഹം കൺവെൻഷൻ സാക്ഷ്യം വഹിക്കും. സംഘടനാ രംഗത്ത് ജനാധിപത്യത്തിന്റെ പുതു മാതൃകകൾ തീർത്തു മുന്നേറുകയാണ് മന്ത്ര. പൂർണ ഐക്യത്തോടെയും സമൂഹത്തിന്റെ നന്മ മാത്രം ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങളിലൂടെയും കുറഞ്ഞ നാളുകൾക്കുള്ളിൽ അമേരിക്കൻ ഹൈന്ദവ സമൂഹം ഏറ്റെടുത്തു കഴിഞ്ഞ മന്ത്ര ഈ കൺവെൻഷനോട് കൂടി പുതിയ കർമ്മ പദ്ധതികൾക്ക് രൂപം നൽകും .
സ്വാമിജി ചിദാനന്ദ പുരി മുഖ്യ അതിഥി ആകുന്ന കൺവെൻഷനിൽ, ശിവഗിരി മഠത്തിൽ നിന്നും സ്വാമി വീരേശ്വരാനന്ദ, മനോജ് നമ്പൂതിരി, ഡോ. ശ്രീനാഥ് കാര്യാട്ട്, മോഹൻജി, മണ്ണടി ഹരി എന്നിവർ കൺവെൻഷനിൽ എത്തുന്ന കുടുംബ അംഗങ്ങൾക്ക് ജീവിതത്തിന്റെ ഉൾക്കാഴ്ചകളിലേക്കു വെളിച്ചം വീശുന്ന പ്രഭാഷണ പരമ്പരകൾ ഒരുക്കും.
മലയാള ചലച്ചിത്ര സംഗീത പിന്നണി രംഗത്തെ അതികായൻ ഉണ്ണി മേനോന്റെ സാന്നിധ്യവും ഡോ. കലാമണ്ഡലം രചിതാ രവി(മോക്ഷ,മോഹിനിയാട്ടം സെഷൻ), രഞ്ജനി സൈഗാൾ (വീരാംഗന:വനിതാ ഫോറം സെഷൻ) വിവിധ നഗരങ്ങളിൽ നിന്നും നാടക അവതരണം, ഫാഷൻ ഷോ, കൾച്ചറൽ കോംപറ്റീഷൻ, സിനിമ, ചെണ്ടമേളം, കഥകളി, മെഗാ തിരുവാതിര തുടങ്ങി നിരവധി പരിപാടികൾ അണിയറയിൽ ഒരുങ്ങുന്നു.
താരതമ്യേന പുതിയ പ്രവാസി തലമുറ നിവസിക്കുന്ന നോർത്ത് കാരോളിനയിൽ നടക്കുന്ന ഈ കൺവെൻഷന് ലഭിച്ച വർധിച്ച സ്വീകാര്യത സംഘടനയുടെ മുന്നോട്ടുള്ള പ്രയാണത്തിനു കരുത്തു പകരും എന്നു പ്രസിഡന്റ് ശ്യാം ശങ്കർ അഭിപ്രായപ്പെട്ടു.
രഞ്ജിത് ചന്ദ്രശേഖർ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്