ബാത്തുമി : ജോർജിയയിൽ നടന്ന എട്ടു മുതൽ 12 വയസുവരെയുള്ളവരുടെ ഫിഡെ ചെസ് ലോകകപ്പിൽ കിരീടം നേടി മലയാളി താരം ദിവി ബിജേഷ്. 10 വയസിൽ താഴെയുള്ളവരുടെ വിഭാഗത്തിലാണ് ദിവി ചാമ്പ്യനായത്. രണ്ട് ഘട്ടങ്ങളിലായി ഒൻപത് റൗണ്ടുകൾ നീണ്ട പോരാട്ടത്തിൽ ഒരു മത്സരം പോലും തോൽക്കാതെയാണ് ദിവി ചാമ്പ്യനായത്.
എട്ടുമത്സരങ്ങളിൽ ജയിക്കുകയും ഒരു സമനില വഴങ്ങുകയും ചെയ്ത ഈ കൊച്ചുമിടുക്കി 8.5 പോയിന്റ് നേടിയാണ് ഒന്നാമതായത്. ഇത് രണ്ടാം വട്ടമാണ് ദിവി ലോകകപ്പിൽ മത്സരിക്കുന്നത്. കഴിഞ്ഞ തവണ അഞ്ചാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.
കഴക്കൂട്ടം അലൻഫെൽഡ്മാൻ പബ്‌ളിക് സ്‌കൂളിലെ വിദ്യാർത്ഥിനിയും ബിജേഷിന്റെയും പ്രഭയുടെയും മകളുമാണ് ദിവി. സഹോദരൻ ദേവ്‌നാഥും ദേശീയ ചെസ് താരമാണ്. നേരത്തേ തായ്‌ലാൻഡിൽ നടന്ന ഏഷ്യൻ സ്‌കൂൾ ചെസ് ചാമ്പ്യൻഷിപ്പിൽ ദിവി ബിജേഷ് സ്റ്റാൻഡേഡ് ഫോർമാറ്റിലും ബ്‌ളിറ്റ്‌സിലും ചാമ്പ്യനായിരുന്നു.
റാപ്പിഡ് വിഭാഗത്തിലെ വ്യക്തിഗത വെങ്കലമെഡലും ദിവിക്ക് ലഭിച്ചു. ഇതോടെ ഫിഡേ റേറ്റിംഗിൽ 1800 പോയിന്റ് പിന്നിടുകയും കാൻഡിഡേറ്റ്‌സ് മാസ്റ്റർ നോം ലഭിക്കുകയും ചെയ്തതോടെ ഡബ്‌ളിയു.സി.എം ആവുകയും ചെയ്തു.
പൂനെയിൽ നടന്ന ദേശീയ അണ്ടർ 9 പെൺകുട്ടികളുടെ ചാമ്പ്യൻഷിപ്പിൽ ദിവി ബിജേഷ് വെള്ളി നേടിയിരുന്നു. ഇതോടെയാണ് ഏഷ്യൻ, വേൾഡ് കേഡറ്റ് അണ്ടർ 10 മത്സരങ്ങളിൽ പങ്കെടുക്കാനുള്ള യോഗ്യത ലഭിച്ചത്.
ദിവിയുടെ മറ്റ് നേട്ടങ്ങൾ
1. ഹൈദരാബാദിൽ നടന്ന അണ്ടർ 11 ദേശീയ ചെസ് ചാമ്പ്യൻഷിപ്പിൽ കിരീടം.
2. ഏഷ്യൻ യൂത്ത് ചെസ് അണ്ടർ 10 ബ്‌ളിറ്റ്‌സ് ടീം സ്വർണം.
3. കോമൺവെൽത്ത് റാപ്പിഡ് ചെസ് അണ്ടർ 10 ചാമ്പ്യൻ.
4. ഏഷ്യൻ യൂത്ത് ചെസ് അണ്ടർ 10 സ്റ്റാൻഡേഡ് ടീം വെള്ളി.
5. വെസ്റ്റേൺ ഏഷ്യൻ യൂത്ത് ചെസ് അണ്ടർ 10 ബ്‌ളിറ്റ്‌സ് ചാമ്പ്യൻ.
6. വെസ്റ്റേൺ ഏഷ്യൻ യൂത്ത് ചെസ് അണ്ടർ 10 ബ്‌ളിറ്റ്‌സ് ടീം വെള്ളി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്