ഇന്ത്യയ്‌ക്കെതിരായ രണ്ടാം അണ്ടർ 19 ഏകദിന ക്രിക്കറ്റിൽ ഇംഗ്ലണ്ടിന് വിജയം. അവസാന ഓവറിലേക്ക് നീണ്ട പോരാട്ടത്തിനൊടുവിൽ ഒരു വിക്കറ്റിനാണ് ഇംഗ്ലണ്ടിന്റെ വിജയം.
മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 49 ഓവറിൽ 290 റൺസിന് എല്ലാവരും പുറത്തായി. മറുപടി ബാറ്റിങ്ങിൽ 49.3 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ ഇംഗ്ലണ്ട് ലക്ഷ്യത്തിലെത്തി.
നേരത്തെ ടോസ് നേടിയ ഇംഗ്ലണ്ട് യുവനിര ഇന്ത്യയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. 68 പന്തിൽ ആറ് ഫോറുകളടക്കം 49 റൺസ് നേടിയ വിഹാൻ മൽഹോത്രയാണ് ഇന്ത്യയുടെ ടോപ് സ്‌കോറർ. രാഹുൽ കുമാർ 47 പന്തിൽ 47 റൺസ് നേടി. 45 റൺസ് വീതമെടുത്ത വൈഭവ് സൂര്യവംശിയും കാനിഷ്‌ക് ചൗഹാനും ഇന്ത്യൻ നിരയിൽ തിളങ്ങി.
ഒരു ഘട്ടത്തിൽ 171ൽ അഞ്ച് എന്ന നിലയിലുണ്ടായിരുന്ന ഇന്ത്യയെ 250 കടത്തിയത് രാഹുൽ കുമാറിന്റെയും കാനിഷ്‌ക് ചൗഹാന്റെയും കൂട്ടുക്കെട്ടാണ്. ഇംഗ്ലണ്ടിനായി അലക്‌സ് ഫ്രെഞ്ച് നാല് വിക്കറ്റ് സ്വന്തമാക്കി. ജാക്ക് ഹോം, അലക്‌സ് ഗ്രീൻ എന്നിവർ മൂന്ന് വിക്കറ്റ് വീതവും സ്വന്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്