ഡാളസ്: ഡാളസിലെ മലയാളി സമൂഹത്തിന് ക്രിസ്തീയ സംഗീത വിരുന്നൊരുക്കി വീണ്ടും ലൈഫ് ഫോക്കസ് മീഡിയ. 2025 ജൂലൈ 12 ശനിയാഴ്ച വൈകുന്നേരം 6മണിമുതൽ 8മണിവരെ കരോൾട്ടൺ ഗുഡ് എലിമെന്ററി സ്‌കൂൾ ഓഡിറ്റോറിയത്തിൽ, DFW മേഖലയിലുള്ള കേരള ക്രൈസ്തവ ദേവാലയങ്ങളിലെ മികച്ച ഗായകസംഘങ്ങളുടെ ഹൃദയഹാരിയായ സംഗീതം ഒരുക്കുന്നു.
'FREEDOM FROM WORRY AND ANXIETY ' എന്ന കാലിക പ്രാധാന്യമുള്ള വിഷയത്തെപ്പറ്റി ദേശീയ അന്തർദേശീയ വേദികളിൽ ശ്രദ്ധേയനായ പ്രഭാഷകൻ ജോൺ കുരിയൻ കോട്ടയം, ഹൃദയത്തെ സ്പർശിക്കുന്ന ഭാഷയിൽ ആധികാരികമായി സംസാരിക്കുന്നു.
ക്രൈസ്തവ മാധ്യമ രംഗത്തു ഗണ്യമായ സംഭാവനകൾ നൽകിയിട്ടുള്ള LIFE FOCUZ മീഡിയയും BBC കാരോൾട്ടണും ചേർന്നാണ് ഈ സംഗീത ആഘോഷം സംഘടിപ്പിക്കുന്നത്. കഴിഞ്ഞ വർഷം മെസ്‌ക്വിറ്റിൽ നടന്ന സ്റ്റീഫൻ ദേവസ്സി ക്രിസ്തീയ സംഗീതനിശ LIFE FOCUZ മീഡിയ ഒരുക്കിയ ഒരു അവിസ്മരണീയ അനുഭവമായിരുന്നു.
DFW മേഖലയിലുള്ള എല്ലാ മലയാളികളെയും ഈ സംഗീത ആഘോഷത്തിന്റെ ഭാഗമാകാൻ സ്‌നേഹപൂർവ്വം സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.
പി പി ചെറിയാൻ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്