ഷിക്കാഗോയിൽ സി.എം.എൽ ഫുട്‌ബോൾ മൽസരം ഗംഭീരമായി

JULY 2, 2025, 10:41 PM

ഷിക്കാഗോ: ബെൻസൻവിൽ തിരുഹൃദയ ക്‌നാനായ കത്തോലിക്കാ ഫൊറോനാ ദേവാലയത്തിലെ മിഷൻലീഗിന്റെ ആഭിമുഖ്യത്തിൽ മതബോധന വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ജോസഫ് വാച്ചാച്ചിറ മെമ്മോറിയൽ ഫുട്‌ബോൾ മൽസരം ആവേശമുണർത്തി.

ക്ലമന്റ് നാരമംഗലം, റാം താന്നിച്ചുവട്ടിൽ എന്നീ ക്യാപ്ടൻമാരുടെ നേതൃത്വത്തിലുള്ള ടീമുകളാണ് മൽസരത്തിൽ പങ്കെടുത്തത്.


vachakam
vachakam
vachakam

മിഷൻലീഗ് കോർഡിനേറ്റർ ആൻസി ചേലയ്ക്കൽ, ജൂബിൻ പണിക്കശ്ശേരിൽ, ലിജോ മുണ്ടപ്ലാക്കിൽ, ജോബിൻ പറമ്പടത്തുമലയിൽ, സിറിയക് കീഴങ്ങാട്ട് എന്നിവർ മത്സരത്തിന്റെ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി.

ഏയ്ഡൻ കീഴങ്ങാട്ട് റഫറിയായിരുന്ന മൽസരത്തിൽ നെവിൻ പണിക്കശ്ശേരിൽ, ജോസഫ് മുളയാനിക്കുന്നേൽ എന്നിവർ ഹാട്രിക് നേടി. ക്ലമന്റ് നാരമംഗലം ക്യാപ്ടനായ ഗ്രീൻ റ്റീമാണ് മൽസരത്തിൽ വിജയിച്ചത്.


vachakam
vachakam
vachakam

ഇടവകയുടെ കുഞ്ഞുമിഷനറിമാരുടെ കായികവളർച്ചയ്ക്ക് അവസരമൊരുക്കിയ ഏവരെയും ഇടവകവികാരി ഫാ. തോമസ് മുളവനാൽ അഭിനന്ദിച്ചു.

അസി. വികാരി ഫാ. ബിൻസ്‌ചേത്തലിൽ സമ്മാനദാനം നടത്തി.


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam