ന്യൂയോര്‍ക്ക്: അടുത്ത 20 വര്‍ഷത്തിനുള്ളില്‍ 20,000 കോടി ഡോളര്‍ (17.13 ലക്ഷംകോടി രൂപ) പൊതുജനാരോഗ്യരംഗത്ത് ചെലവിടുമെന്ന് ഗേറ്റ്സ് ഫൗണ്ടേഷന്. 2045-ല്‍ ഫൗണ്ടേഷന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കുമെന്നും വ്യാഴാഴ്ച അറിയിച്ചു.
എഐ മനുഷ്യന്റെ നല്ല ജീവിതത്തിന് വെല്ലുവിളിയാകുകയും സര്‍ക്കാരുകള്‍ സഹായധനം നിര്‍ത്തലാക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ഗേറ്റ്സ് ഫൗണ്ടേഷന് അതിവേഗം പണം ചെലവാക്കാന്‍ തീരുമാനിച്ചതെന്നും വ്യക്തമാക്കി. 25 വര്ഷംമുന്പ് നിലവില്‍വന്ന ഗേറ്റ്സ് ഫൗണ്ടേഷന് 10,000 കോടി ഡോളറിലേറെ ജീവകാരുണ്യ പ്രവര്‍ത്തനത്തിന് ചെലവിട്ടുകഴിഞ്ഞു.
2000 ല്‍ ഗേറ്റ്സും ഭാര്യയായിരുന്ന മിലിന്‍ഡയും ചേര്‍ന്നാണ് ബില്‍ ആന്‍ഡ് മെലിന്‍ഡ ഫൗണ്ടേഷന് സ്ഥാപിച്ചത്. ബില്‍ ഗേറ്റ്സ് മൈക്രോസോഫ്റ്റിന്റെ സിഇഒ സ്ഥാനം ഒഴിഞ്ഞതും അതേ വര്‍ഷമാണ്. പിന്നീട്, ഗേറ്റ്സും മെലിന്‍ഡയും വിവാഹമോചിതരായി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്