ന്യൂയോര്‍ക്ക്: ഡൊണാള്‍ഡ് ട്രംപിന്റെ അധികനികുതി നിരോധനം ജൂലൈ ഒമ്പതിന് അവസാനിരിക്കെ ട്രംപ് 12 രാജ്യങ്ങള്‍ക്ക് താരിഫ് സംബന്ധിച്ച കത്തയക്കും. സ്വീകരിക്കുക അല്ലെങ്കില്‍ ഉപേക്ഷിക്കുക എന്നതാണ് കത്തിന്റെ ഉള്ളടക്കമെന്ന് യുഎസ് മാധ്യമങ്ങള്‍ റിപ്പോര്‍്ട്ട് ചെയ്തു.
തിങ്കളാഴ്ച ഈ രാജ്യങ്ങള്‍ക്ക് കൈമാറാനുള്ള കത്തില്‍ ട്രംപ് ഒപ്പുവെച്ചു. അധിക നികുതി ഏര്‍പ്പെടുത്തിയതിന് ശേഷം 90 ദിവസത്തേക്കാണ് താല്‍ക്കാലികമായി ഉത്തരവ് മരവിപ്പിച്ചത്. ഈ കാലവധിയാണ് ജൂലൈ ്ഒന്‍പതിന് അവസാനിക്കുന്നത്.
'ഞാന്‍ കുറച്ച് കത്തുകള്‍ ഒപ്പുവെച്ചിട്ടുണ്ട്, അവ തിങ്കളാഴ്ച അയയ്ക്കും. പന്ത്രണ്ടെണ്ണം കാണും. വ്യത്യസ്ത തുകകളും വ്യത്യസ്ത താരിഫ് നിരക്കുകളും ആയിരിക്കും അവയില്‍.' അമേരിക്കന്‍ സ്വാതന്ത്ര്യദിനം ആഘോഷിക്കാന്‍ ന്യൂജേഴ്‌സിയിലേക്ക് പുറപ്പെടും മുമ്പ് ട്രംപ് മാധ്യമങ്ങളോടു പറഞ്ഞു. അതേസമയം ഏതൊക്കെ രാജ്യങ്ങള്‍ക്കാണ് കത്ത് നല്‍കുന്നതെന്ന് വെളിപ്പെടുത്താന്‍ ട്രംപ് തയ്യാറായില്ല.
ഏപ്രിലില്‍, യുഎസിലേക്കുള്ള മിക്ക ഇറക്കുമതികള്‍ക്കും 10 ശതമാനം അടിസ്ഥാന താരിഫ് ഏര്‍പ്പെടുത്തിയതായി ട്രംപ് പ്രഖ്യാപിച്ചിരുന്നു. ചില രാജ്യങ്ങള്‍ക്ക് ഈ നിരക്കുകള്‍ 50 ശതമാനം വരെ ഉയരാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്