ഡാളസ്: ദിവ്യധാര മ്യൂസിക്ക് മിനിസ്ട്രിയുടെ ആഭിമുഖ്യത്തിൽ ഡാളസ് ഐ.പി.സി. എബനേസർ ഹാളിൽ അനുമോദന മീറ്റിംഗും ദിവ്യവാർത്ത ഫലകവും കാഷ് അവാർഡും വിതരണവും സംഘടിപ്പിച്ചു. മീറ്റിംഗിൽ ദിവ്യധാര മിനിസ്ട്രീസ് പ്രസിഡന്റ് ജോസ് പ്രകാശ് കരിമ്പിനേത്ത് അദ്ധ്യക്ഷത വഹിച്ചു. ജനറൽ കോർഡിനേറ്റർ ബ്രദർ എസ്.പി. ജയിംസ് സ്വാഗത പ്രസംഗം നടത്തി.
ഐ.പി.സി. ഗ്ലോബൽ ജനറൽ സെക്രട്ടറി ഡോ. പാസ്റ്റർ ബേബി വറുഗീസ് മീറ്റിംഗ് ഉദ്ഘാടനം ചെയ്തു.
കേരള
സ്റ്റേറ്റ് എൻ.ആർ.ഐ. കമ്മീഷൻ മെമ്പറും, ഐ.പി.സി. കേരള സ്റ്റേറ്റ് കൗൺസിൽ
അംഗവുമായ ബ്രദർ പീറ്റർ മാത്യുവിനെ മീറ്റിംഗിൽ ഫലകം നൽകി ആദരിച്ചു.
മറുപടി പ്രസംഗത്തിൽ മലയാളി പ്രവാസികളുടെ വസ്തുവകകളെ സംബന്ധിച്ചുള്ള സംശയങ്ങൾക്ക് ആവശ്യമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകുകയും അനുബന്ധ നടപടികാര്യങ്ങളിൽ സഹായിക്കാമെന്ന വാഗ്ദാനം നൽകുകയും ചെയ്തു. ഹൂസ്റ്റൺ, ന്യൂയോർക്ക്, ന്യൂജേഴ്‌സി, ഫിലദൽഫിയ തുടങ്ങിയ പട്ടണങ്ങളിലെ സ്വീകരണ മീറ്റിംഗുകളിൽ പങ്കെടുത്തശേഷം കേരളത്തിലേക്ക് മടങ്ങുമെന്ന് അദ്ദേഹം പറഞ്ഞു.
തുടർന്ന് ദിവ്യവാർത്ത ബൈബിൾ ക്വിസ് ഇംഗ്ലീഷ് സീരീസ് II ഷെർളിൻ തോമസ് (ഡാളസ്), മലയാളം ബൈബിൾ ക്വിസ് സീരീസ് VIII സാലി ജോൺ (ന്യൂഡൽഹി), ഡൈജി വിനു (കോട്ടയം), മലയാളം ബൈബിൾ ക്വിസ് സീരീസ് IX ഡൈജി വിനു (കോട്ടയം), വി.കെ. സ്‌കറിയ (ഡാളസ്) എന്നിവർക്ക് സർട്ടിഫിക്കറ്റുകളും, ഡാളസ് കപ്പാസ് ഗുഡ് വിൽ മിനിസ്ട്രി സ്‌പോൺസർ ചെയ്തിട്ടുള്ള കാഷ് അവാർഡും നൽകി.
മീറ്റിംഗിൽ ബ്രദർ സാം മാത്യു, ബ്രദർ സാബുക്കുട്ടി കപ്പമാംമൂട്ടിൽ എന്നിവർ ആശംസകൾ അറിയിച്ചു. അദ്ധ്യക്ഷന്റെ ഉപസംഹാര പ്രസംഗത്തിനും, കൃതജ്ഞത പ്രകാശനത്തിനും ശേഷം ഇവാ. കെ.പി. ജോർജ് പ്രാർത്ഥിച്ചു.
തുടർന്ന് ഡോ. പാസ്റ്റർ ബേബി വറുഗീസിന്റെ ആശിർവാദത്തോടെ മീറ്റിംഗ് സമംഗളം പര്യവസാനിച്ചു. മീറ്റിംഗിൽ ഐ.പി.സി. എബനേസർ ക്വയർ ബ്രദർ ഏബ്രഹാം ബേബിയുടെ നേതൃത്വത്തിൽ ഗാനശുശ്രൂഷ നടത്തി.
പി പി ചെറിയാൻ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്