പോര്‍ട്ട് ഓഫ് സ്‌പെയിന്‍: കരീബിയന്‍ രാജ്യമായ ട്രിനിഡാഡ് ആന്‍ഡ് ടൊബാഗോയുടെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ദി ഓര്‍ഡര്‍ ഓഫ് റിപ്പബ്ലിക് ഓഫ് ട്രിനിഡാഡ് ആന്‍ഡ് ടൊബാഗോ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചു. 140 കോടി ഇന്ത്യക്കാര്‍ക്ക് വേണ്ടി താന്‍ ഈ പുരസ്‌കാരം സ്വീകരിക്കുന്നു എന്ന് അവാര്‍ഡ് ഏറ്റുവാങ്ങി പ്രധാനമന്ത്രി മോദി പറഞ്ഞു. ഇതോടെ പ്രധാനമന്ത്രി മോദിക്ക് ലഭിക്കുന്ന പരമോന്നത സിവിലിയന്‍ പുരസ്‌കാരങ്ങള്‍ 25 ആയി.
ട്രിനിഡാഡ് ആന്‍ഡ് ടൊബാഗോ തലസ്ഥാനമായ പോര്‍ട്ട് ഓഫ് സ്‌പെയിനില്‍ വിമാനമിറങ്ങിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രാജ്യത്തിന്റെ ഇന്ത്യന്‍ വംശജയായ പ്രധാനമന്ത്രി കമല പ്രസാദ് ബിസേസര്‍ സ്വീകരിച്ചു. രാജ്യത്തിന്റെ മന്ത്രിസഭ മുഴുവന്‍ പ്രധാനമന്ത്രി മോദിയെ സ്വീകരിക്കാന്‍ പിയാര്‍ക്കോ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ എത്തിയിരുന്നു. പരമ്പരാഗത ഇന്ത്യന്‍ വസ്ത്രം ധരിച്ചാണ് ട്രിനിഡാഡ് പ്രധാനമന്ത്രി എത്തിയത്.
'പ്രധാനമന്ത്രി കമലയുടെ പൂര്‍വ്വികര്‍ ബിഹാറിലെ ബക്‌സറില്‍ നിന്നുള്ളവരായിരുന്നു. അവരും ഇവിടം സന്ദര്‍ശിച്ചിട്ടുണ്ട്. ആളുകള്‍ അവളെ ബിഹാറിന്റെ മകളായി കണക്കാക്കുന്നു,' പ്രധാനമന്ത്രി മോദി പറഞ്ഞു.
ദ്വീപ് രാഷ്ട്രമായ ട്രിനിഡാഡ് ആന്‍ഡ് ടൊബാഗോയിലെ 13 ലക്ഷം ജനങ്ങളില്‍ 45 ശതമാനവും ഇന്ത്യന്‍ വംശജരാണ്. കൂടുതലും ബിഹാറിലെയും ഉത്തര്‍പ്രദേശിലെയും ഭോജ്പുരി സംസാരിക്കുന്ന ജില്ലകളില്‍ നിന്നുള്ളവരാണ്. ബ്രിട്ടീഷ് കൊളോണിയല്‍ കാലത്ത് ഇന്ത്യയില്‍ നിന്ന് തൊഴില്‍ ചെയ്യിക്കാന്‍ എത്തിച്ചവരാണ് ഇവരുടെ പൂര്‍വ്വികരില്‍ ഭൂരിഭാഗവും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്