ബംഗളൂരു: കര്‍ണാടകയിലെ ഹാസനില്‍ 45 ദിവസത്തിനിടെ ഹൃദയാഘാതംമൂലം മരിച്ചത് 30പേര്‍. വ്യാഴാഴിച്ച മാത്രം 4 പേരാണ് മരിച്ചത്. മൈസൂരില്‍ ഒരാള്‍ മരിച്ചു. കര്‍ണാടകയിലെ തുടര്‍ച്ചയായുള്ള ഹൃദയാഘാത മരണങ്ങളില്‍ ആരോഗ്യ വകുപ്പ് അന്വേഷണം തുടരുകയാണ്. ജീവിതശൈലീ രോഗങ്ങളുള്ളവരാണ് മരിച്ചവരിലേറെയും.
കോവിഡ് വാക്‌സീന്റെ പാര്‍ശ്വ ഫലമാകാം മരണകാരണമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ ഉള്‍പ്പെടെയുള്ളവര്‍ ആശങ്ക പങ്കിട്ടിരുന്നു. എന്ന്ാല്‍ ഇന്ത്യന്‍ ഫാര്‍മസ്യൂട്ടിക്കല്‍ അലയന്‍സ് ഇതു നിഷേധിച്ചു. ജനുവരി മുതല്‍ മെയ് വരെ 6943 പേരാണ് ഹൃദയാഘാതംമൂലം കര്‍ണാടകയില്‍ മരിച്ചത്. സര്‍ക്കാര്‍ ആശുപത്രികളിലെ മാത്രം കണക്കാണിത്. ഈ കാലയളവില്‍ ഹാസനില്‍ 183 പേര്‍ മരിച്ചു. ഒരു മാസം ശരാശരി 36 മരണം.
ഹാസനില്‍ ഹൃദയാഘാത മരണങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ അന്വേഷണത്തിന് ആരോഗ്യ വകുപ്പ് പത്തംഗ സമിതിക്ക് രൂപം നല്‍കിയിരുന്നു. മരിച്ചവരിലേറെയും 50 വയസ്സില്‍ താഴെയുള്ളവരാണ്. 5 പേര്‍ 20 ല്‍ താഴെയുള്ളവരും. ഹൃദയാരോഗ്യ പ്രശ്‌നമൊന്നുമില്ലാത്തവരാണ് മരിച്ചതെന്ന് കുടുംബാംഗങ്ങള്‍ പരാതി ഉന്നയിച്ചതോടെ കാരണം കണ്ടെത്തി പ്രതിവിധിയുണ്ടാക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ ഉറപ്പു നല്‍കിയിരിക്കുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്