ബെംഗളൂരു: ബെംഗളൂരുവില്‍ നിന്ന് ഡെല്‍ഹിയിലേക്കുള്ള എയര്‍ ഇന്ത്യ വിമാനം പറന്നുയരുന്നതിന് തൊട്ടുമുന്‍പ് പൈലറ്റ് കുഴഞ്ഞുവീണു. ബെംഗളൂരുവില്‍ നിന്ന് ഡെല്‍ഹിയിലേക്കുള്ള എഐ 2414 വിമാനത്തിന്റെ പൈലറ്റാണ് ജൂലൈ 4 ന് പുലര്‍ച്ചെ കുഴഞ്ഞുവീണത്. ഇദ്ദേഹത്തെ ബെംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി എയര്‍ ഇന്ത്യ വക്താവ് പറഞ്ഞു.
അടിയന്തര സാഹചര്യത്തെ തുടര്‍ന്ന് വിമാനം വൈകി. കോക്ക്പിറ്റ് ക്രൂവിലെ മറ്റൊരു അംഗം വിമാനം പ്രവര്‍ത്തിപ്പിച്ചതായി വക്താവ് പറഞ്ഞു. പൈലറ്റിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും എന്നാല്‍ ഇപ്പോഴും ആശുപത്രിയില്‍ നിരീക്ഷണത്തിലാണെന്നും വക്താവ് കൂട്ടിച്ചേര്‍ത്തു.
ഏപ്രില്‍ 9 ന് 36 കാരനായ എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഫസ്റ്റ് ഓഫീസര്‍ ഡല്‍ഹിയില്‍ വിമാനം ഇറങ്ങിയ ഉടന്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്