മുംബൈ: ജഡ്ജിമാരുടെ നിയമനത്തിനായുള്ള കൊളീജിയം സംവിധാനത്തില്‍ പൂര്‍ണ്ണമായ സുതാര്യത കൊണ്ടുവരുമെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ബി.ആര്‍ ഗവായ്. യോഗ്യത സംബന്ധിച്ച് വിട്ടുവീഴ്ച ഉണ്ടാകില്ലെന്നും സമൂഹത്തിലെ എല്ലാ വിഭാഗങ്ങള്‍ക്കും പ്രാതിനിധ്യം ഉറപ്പാക്കുമെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.
തന്റെ മുന്‍ഗാമി ജസ്റ്റിസ് സഞ്ജീവ് ഖന്ന ചീഫ് ജസ്റ്റിസ് ആയിരുന്നത് മുതല്‍ നിയമന കാര്യങ്ങളില്‍ കൂടുതല്‍ സുതാര്യത കൊണ്ടുവരാന്‍ കൊളീജിയം ശ്രമിച്ചിട്ടുണ്ടെന്നും ബി.ആര്‍ ഗവായ് പറഞ്ഞു. സുപ്രീം കോടതി ജസ്റ്റിസ് ദീപങ്കര്‍ ദത്ത കഴിഞ്ഞ ആഴ്ച നാഗ്പൂരില്‍ നടന്ന ഒരു പരിപാടിയില്‍ കൊളീജിയത്തിന്റെ പ്രവര്‍ത്തനങ്ങളിലെ ഇടപെടലിനെക്കുറിച്ച് സംസാരിച്ചതും അദ്ദേഹം ചൂണ്ടിക്കാട്ടി.
''ഞാന്‍ എല്ലാവര്‍ക്കും ഉറപ്പു നല്‍കുന്നു, ഞങ്ങള്‍ പൂര്‍ണ്ണമായ സുതാര്യതയോടെയുള്ള നടപടിക്രമം സ്വീകരിക്കും. മെറിറ്റില്‍ വിട്ടുവീഴ്ച ചെയ്യില്ല. സമൂഹത്തിലെ എല്ലാ വിഭാഗങ്ങളില്‍ നിന്നുമുള്ള പ്രതിനിധികള്‍ നമുക്കുണ്ടാകും. ശുപാര്‍ശ ചെയ്യപ്പെട്ട എല്ലാവരുടെയും പേരുകള്‍ തുടര്‍നടപടികള്‍ക്കായി പരിഗണിക്കും.''- ചീഫ് ജസ്റ്റിസ് പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്