ന്യൂഡല്‍ഹി: ആറ് വര്‍ഷത്തിനിടെ ആദ്യമായി ഇന്ത്യന്‍ വിദേശകാര്യ മന്ത്രി ചൈനീസ് സന്ദര്‍ശനത്തിന്. ഷാങ്ഹായ് കോഓപ്പറേഷന്‍ ഓര്‍ഗനൈസേഷന്റെ (എസ്‌സിഒ) വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിലും പ്രധാന ചൈനീസ് നേതാക്കളുമായുള്ള ഉഭയകക്ഷി യോഗത്തിലും പങ്കെടുക്കാന്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ ജൂലൈ മൂന്നാം വാരത്തില്‍ ചൈന സന്ദര്‍ശിക്കും.
2020 ഏപ്രില്‍-മെയ് മാസങ്ങളില്‍ യഥാര്‍ത്ഥ നിയന്ത്രണ രേഖയുടെ (എല്‍എസി) ലഡാക്ക് സെക്ടറില്‍ ഇരു രാജ്യങ്ങളുടെയും സൈന്യങ്ങള്‍ മുഖാമുഖം വരികയും സംഘര്‍മുണ്ടാവുകയും ചെയ്തതോടെ ഉഭയകക്ഷി ബന്ധം ആറ് പതിറ്റാണ്ടിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലെത്തിയിരുന്നു. കഴിഞ്ഞ ഒക്ടോബറില്‍ ഇന്ത്യയും ചൈനയും അതിര്‍ത്തി സംഘര്‍ഷം അവസാനിപ്പിക്കാന്‍ ധാരണയിലെത്തി. ഇതിന് ശേഷം, ജയശങ്കര്‍ നിരവധി തവണ ചൈനീസ് പ്രതിനിധി വാങ് യീയുമായി കൂടിക്കാഴ്ച നടത്തിയെങ്കിലും എല്ലാം മറ്റ് രാജ്യങ്ങളില്‍ വെച്ചായിരുന്നു.
ജൂലൈ 14, 15 തീയതികളില്‍ നടക്കുന്ന എസ്‌സിഒ വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിനായി ടിയാന്‍ജിനിലേക്ക് പോകുന്നതിന് മുമ്പ് വാംഗുമായുള്ള ഉഭയകക്ഷി കൂടിക്കാഴ്ചയ്ക്കായി ജയ്ശങ്കര്‍ ബെയ്ജിംഗിലേക്ക് പോകുമെന്ന് പ്രതീക്ഷിക്കുന്നു. ദീര്‍ഘകാലമായി നിലനില്‍ക്കുന്ന അതിര്‍ത്തി തര്‍ക്കത്തിന് പരിഹാരം കാണുന്നതിനും ബന്ധം സാധാരണ നിലയിലാക്കുന്നതിനുമായി മുതിര്‍ന്ന ഇന്ത്യന്‍, ചൈനീസ് ഉദ്യോഗസ്ഥര്‍ തമ്മില്‍ നടക്കുന്ന ചര്‍ച്ചകളുടെ ഭാഗമായാണ് ഉഭയകക്ഷി കൂടിക്കാഴ്ച. റെയര്‍ എര്‍ത്ത് മെറ്റലുകളുടെ കയറ്റുമതി ചൈന തടഞ്ഞതടക്കമുള്ള വിഷയങ്ങളും ചര്‍ച്ചയില്‍ വരും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്