ന്യൂഡെല്‍ഹി: സൈന്യത്തിനായി 1.03 ലക്ഷം കോടി രൂപയുടെ ആയുധങ്ങളും സൈനിക ഉപകരണങ്ങളും വാങ്ങുന്നതിനുള്ള നടപടികള്‍ ആരംഭിക്കുന്നതിന് ഇന്ത്യയുടെ പ്രതിരോധ ഏറ്റെടുക്കല്‍ കൗണ്‍സില്‍ (ഡിഎസി) അനുമതി നല്‍കിയതായി പ്രതിരോധ മന്ത്രാലയം. കവചിത വാഹനങ്ങളും മൂന്ന് സേനകള്‍ക്കുമായുള്ള ഇലക്ട്രോണിക് വാര്‍ഫെയര്‍ സംവിധാനവും സര്‍ഫസ്-ടു-എയര്‍ മിസൈലുകളും ഉള്‍പ്പെടെ വാങ്ങാനാണ് അനുമതിയെന്ന് മന്ത്രാലയം അറിയിച്ചു.
പാകിസ്ഥാനെതിരായ ഓപ്പറേഷന്‍ സിന്ദൂര്‍ സൈനിക നടപടികള്‍ക്ക് പിന്നാലെയാണ് ഇന്ത്യ തദ്ദേശീയമായി കൂടുതല്‍ ആയുധങ്ങളും ഉപകരണങ്ങളും സൈന്യത്തിനായി വാങ്ങുന്നത്. ഇന്ത്യന്‍ നിര്‍മിത ആയുധങ്ങളും സാങ്കേതിക വിദ്യകളും ഓപ്പറേഷന്‍ സിന്ദൂറിനിടെ കരുത്ത് തെളിയിച്ചിരുന്നു.
പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഡിഫന്‍സ് അക്വിസിഷന്‍ കൗണ്‍സില്‍ 10 ഏറ്റെടുക്കല്‍ നിര്‍ദേശങ്ങള്‍ക്കുള്ള അംഗീകാരമാണ് നല്‍കിയത്. ആഭ്യന്തര പ്രതിരോധ ഉല്‍പ്പാദനം പ്രോത്സാഹിപ്പിക്കുന്നതിനായി പൂര്‍ണമായും ഇന്ത്യയില്‍ നിര്‍മിച്ച ആയുധങ്ങളും സൈനിക ഉപകരണങ്ങളുമാവും വാങ്ങുക.
മൈന്‍ കൗണ്ടര്‍ മെഷര്‍ വെസ്സലുകള്‍, സൂപ്പര്‍ റാപ്പിഡ് ഗണ്‍ മൗണ്ട്, സബ്‌മേഴ്‌സിബിള്‍ ഓട്ടോണമസ് വെസലുകള്‍ എന്നിവയുടെ സംഭരണത്തിനും അംഗീകാരം ലഭിച്ചു. ഇവ നാവിക, വാണിജ്യ കപ്പലുകള്‍ക്ക് ഉണ്ടാകാനിടയുള്ള അപകടസാധ്യതകള്‍ ലഘൂകരിക്കാന്‍ സഹായിക്കുമെന്നും മന്ത്രാലയം പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്