ന്യൂഡല്‍ഹി: നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ ജിഡിപി 6.4 ശതമാനത്തിനും 6.7 ശതമാനത്തിനും ഇടയില്‍ വളര്‍ച്ച കൈവരിക്കുമെന്ന് വ്യവസായ സംഘടനയായ കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി (സിഐഐ). ആഭ്യന്തര ഉപഭോഗത്തിലെ മികച്ച വര്‍ധനയും സമീപകാലത്ത് റിസര്‍വ് ബാങ്ക് കൈക്കൊണ്ട നടപടികളും വളര്‍ച്ചക്ക് കരുത്താകുമെന്ന് സംഘടന നിരീക്ഷിച്ചു.
സാമ്പത്തിക വളര്‍ച്ചയുടെ കാര്യത്തില്‍ ചൈന, യുഎസ്, യുകെ തുടങ്ങിയ രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യയുടേത് മെച്ചപ്പെട്ട സിഥിതിയാണെന്ന് സിഐഐ പ്രസിഡന്റ് രാജീവ് മേമാനി പറഞ്ഞു.
മണ്‍സൂണ്‍ അനുകൂലമാകുന്നത് കൃഷിയെ പ്രധാനമായി ആശ്രയിക്കുന്ന ഗ്രാമീണ സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്തും. മേഖലയില്‍ ഡിമാന്‍ഡ് വര്‍ധിക്കാനും ഇത് ഇടയാക്കും. ആര്‍ബിഐ കരുതല്‍ ധനാനുപാതവും റിപ്പോ നിരക്കുകളും വെട്ടിക്കുറച്ചതോടെ പണലഭ്യത വര്‍ദ്ധിച്ചെന്നും ഇത് സമ്പദ് വ്യവസ്ഥയിലേക്ക് കൂടുതല്‍ പണം എത്തിക്കുമെന്നും സിഐഐ നിരീക്ഷിക്കുന്നു. സിആര്‍ആര്‍ 100 ബേസിസ് പോയിന്റ് കുറച്ചതിലൂടെ ബാങ്കിംഗ് സംവിധാനത്തിലേക്ക് 2.5 ലക്ഷം കോടി രൂപ എത്തി. ഇത് വായ്പാ വളര്‍ച്ചയെ ഉത്തേജിപ്പിക്കുമെന്നും സിഐഐ പറയുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്