''മലങ്കര ദീപം 2025'' പ്രസിദ്ധീകരണത്തിന് തയ്യാറായി

JULY 4, 2025, 9:28 AM

അമേരിക്കൻ മലങ്കര അതിഭദ്രാസന 36-ാമത് യൂത്ത് ആന്റ് ഫാമിലി കോൺഫറൻസിനോടനുബന്ധിച്ച് പ്രസിദ്ധീകരിക്കുന്ന 'മലങ്കര ദീപം 2025' പ്രസിദ്ധീകരണത്തിന് തയ്യാറായതായി ചീഫ് എഡിറ്റർ ബെൽമാ റോബിൻ സെഖറിയ അറിയിച്ചു.

2025 ജൂലായ് 16 മുതൽ 19 വരെ വാഷിംഗ്ടൺ ഡിസിയിലെ ഹിൽട്ടൺ വാഷിംഗ്ടൺ ഡ്യൂലെസ് എയർപോർട്ട് ഹോട്ടലിൽ വെച്ച് ഈ വർഷത്തെ ഫാമിലി കോൺഫറൻസിന് വിപുലമായ പരിപാടികളോടെ നടത്തുന്നതിനുള്ള ക്രമീകരണങ്ങൾ പൂർത്തീകരിച്ചു വരികയാണ്. കുടുംബമേളയുടെ 2-ാം ദിവസമായ (വ്യാഴം) സ്മരണികയുടെ പ്രകാശന കർമ്മം നടക്കും. അഭിവന്ദ്യ പിതാക്കന്മാരും വന്ദ്യ വൈദികരും വിശ്വാസി മൂഹവും ഈ ചടങ്ങിന് സാക്ഷ്യം വഹിക്കും.

മികവുറ്റതും അർത്ഥപൂർണ്ണവുമായ രചനകൾ, സഭാ ചരിത്ര വിവരണങ്ങൾ, ഭദ്രാസനത്തിന്റെ വിവിധ പ്രവർത്തന പരിപാടികളുടെ റിപ്പോർട്ട്‌സ്, ഭക്തസംഘടനാ പ്രവർത്തന റിപ്പോർട്ട്‌സ്, വിശിഷ്ട വ്യക്തികളുടെ ആശംസകൾ, ഒട്ടനവധി കോംപ്ലിമെന്റുകൾ, മനോഹരങ്ങളായ വർണ്ണചിത്രങ്ങൾ തുടങ്ങി വിവിധ ഇനങ്ങൾ കോർത്തിണക്കി തയ്യാറാക്കിയ സവിശേഷതയാർന്ന ഈ സ്മരണിക, നിശ്ചിത കാലാവധിക്കുള്ളിൽ തന്നെ തയ്യാറാക്കി പ്രസിദ്ധീകരിക്കുവാൻ സാധിക്കുന്നതിൽ ഏറെ ചാരിതാർത്ഥ്യമുണ്ടെന്ന് ചീഫ് എഡിറ്റർ പ്രതികരിച്ചു.

vachakam
vachakam
vachakam

വളരെ മനോഹരമാംവിധം ഈ വിധം ഈ വർഷത്തെ മലങ്കര ദീപം പ്രസിദ്ധീകരണത്തിന് തയ്യാറാക്കുവാൻ അശ്രാന്ത പരിശ്രമം നടത്തിയ ചീഫ് എഡിറ്റർ ബെൽമാ റോബിൻ സെഖറിയ (ഡാളസ്, ടെക്‌സസ്), എഡിറ്റോറിയൽ അംഗങ്ങളായ റവ. ഫാ. ജെറി ജേക്കബ് (ന്യൂജേഴ്‌സി), റവ. ഫാ. പോൾ തോട്ടക്കാട്ട് (ഡാളസ്, ടെക്‌സാസ്), ജോജി കാവനാൽ (ന്യൂയോർക്ക്), ജോർജ് കറുത്തേടത്ത് (ഡാളസ്, ടെക്‌സാസ്), ജെനു മഠത്തിൽ (കാനഡ), സിമി ജോസഫ് (ഹൂസ്റ്റൻ, ടെക്‌സാസ്), ജെയിംസ് ജോർജ് (ന്യൂജേഴ്‌സി), ഷെ. ജെയമോൻ സക്കറിയ (ഷിക്കാഗോ), ജോർജ് മാലിയിൽ (ഫ്‌ളോറിഡ), വിപിൻ രാജ് (ബാൾട്ടിമോർ), ഷാനാ ജോഷ്വാ (ഫിലാഡൽഫിയ), ജൂപ്പി ജോർജ് (കാലിഫോർണിയ) എന്നിവരെ പ്രത്യേകം അഭിനന്ദിക്കുന്നതായി ഭദ്രാസനാധിപൻ അഭിവന്ദ്യ യൽദൊ മോർ തീത്തോസ് മെത്രാപോലിത്താ അറിയിച്ചു.

അതുപോലെ തന്നെ, ഇതിന്റെ വിജയത്തിനായി പ്രവർത്തിച്ച വൈദീകർ, പള്ളി ഭരണസമിതി അംഗങ്ങ, ആർട്ടിക്കിൾസ് നൽകിയവർ, കോംപ്ലിമെന്റ്‌സും പരസ്യങ്ങളും നൽകിയ വ്യക്തികൾ, സ്ഥാപനങ്ങൾ തുടങ്ങി ഈ സ്മരണികയുടെ പൂർത്തീകരണത്തിന് സഹകരിച്ച ഏവരോടും നന്ദി രേഖപ്പെടുത്തുന്നതായും അഭിവന്ദ്യ മെത്രാപോലീത്താ അറിയിച്ചു.

ജോർജ് കറുത്തേടത്ത്, പി.ആർ.ഒ

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam