വാഷിംഗ്ടണ്‍: അനധികൃത കുടിയേറ്റത്തിന്റെ പേരില്‍ പ്രശസ്ത മെക്സിക്കന്‍ ബോക്സറായ ജൂലിയോ സീസര്‍ ഷാവേസ് ജൂനിയറിനെ അമേരിക്കന്‍ ഇമിഗ്രേഷന്‍ വകുപ്പ് അറസ്റ്റ് ചെയ്തു. ലോസ് ആഞ്ജലീസിലെ വസതിയില്‍ നിന്നാണ് ഷാവേസിനെ അറസ്റ്റ് ചെയ്തത്. ജന്മനാടായ മെക്സിക്കോയിലേക്ക് അദ്ദേഹത്തെ നാടുകടത്താനുള്ള നടപടികള്‍ ആരംഭിച്ചു.
മെക്സിക്കോയിലെ പ്രധാനപ്പെട്ട ലഹരി, കുറ്റകൃത്യ ശൃംഖലയായ സിനലാവോ കാര്‍ട്ടലുമായി ബന്ധമുള്ളയാളാണ് ഷാവേസ് എന്നാണ് കണ്ടെത്തല്‍. മെക്സിക്കോയില്‍ ഷാവേസിനെതിരേ ആയുധക്കടത്ത് അടക്കമുളള കുറ്റങ്ങള്‍ ചുമത്തി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിട്ടുണ്ട്. ഷാവേസിന്റെ ഭാര്യ ഫ്രിഡ മുനോസ് ഷാവേസ്, നേരത്തെ സിനലാവോ കാര്‍ട്ടലിന്റെ നേതാവ് ജോക്വിന്‍ ഗുസ്മാന്റെ മകനായ എഡ്ഗര്‍ ഗുസ്മാന്റെ മുന്‍ഭാര്യയായിരുന്നു. 2008-ല്‍ എഡ്ഗര്‍ ഗുസ്മാന്‍ കൊല്ലപ്പെടുകയും ചെയ്തു.
ജോ ബൈഡന്‍ പ്രസിഡന്റ് ആയിരുന്ന കാലത്ത് ടൂറിസ്റ്റ് വിസയിലാണ് ഷാവേസ് അമേരിക്കയിലെത്തുന്നത്. 2024 ഫെബ്രുവരിയില്‍ വിസാ കാലാവധി തീര്‍ത്തിട്ടും അദ്ദേഹം തിരികെപോയില്ല. അമേരിക്കയില്‍ അനധകൃതമായി തുടരുകയായിരുന്നു. പെര്‍മനെന്റ് റസിഡന്‍സിയ്ക്ക് നല്‍കിയ അപേക്ഷയില്‍ വ്യാജവിവരങ്ങള്‍ ഉണ്ടെന്ന് ഇമിഗ്രേഷന്‍ വകുപ്പ് കണ്ടെത്തിയതിന് പിന്നാലെയാണ് അറസ്റ്റ്. മെക്സിക്കോയില്‍ ഷാവേസിനെതിരേ അറസ്റ്റ് വാറന്റുള്ളതിനാല്‍ നാടുകടത്തപ്പെട്ടാല്‍ ഉടന്‍ തന്നെ ഷാവേസ് മെക്സികന്‍ പൊലീസിന്റെ പിടിയിലാകും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്