ജോൺസൺ ജോസഫിനെ 2026-28 ഫോമാ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് വെസ്റ്റേൺ റീജിയൻ നാമനിർദേശം ചെയ്തു

JULY 4, 2025, 2:07 AM

കാലിഫോർണിയ: അമേരിക്കൻ മലയാളികളുടെ കേന്ദ്ര സംഘടന ഫെഡറേഷൻ ഓഫ് മലയാളി അസോസിയേഷൻ ഓഫ് അമേരിക്ക (FOMAA) യുടെ 2026-28 വർഷത്തേക്കുള്ള വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ജോൺസൺ ജോസഫിനെ വെസ്റ്റേൺ റീജിയണൽ കമ്മിറ്റി ഔദ്യോഗികമായി നാമനിർദേശം ചെയ്തു. 

നിലവിൽ റീജിയണൽ വൈസ് പ്രസിഡന്റായ ജോൺസന്റെ പ്രവർത്തന മികവുകളാണ് കമ്മിറ്റിയെ ഇത്തരമൊരു തീരുമാനമെടുക്കുവാൻ പ്രേരിപ്പിച്ചത്. റീജിയണൽ കമ്മിറ്റിയിൽ ജോയിന്റ് സെക്രട്ടറി സെൽബി കുര്യാക്കോസ്, ജോൺസന്റെ പേര് നിർദ്ദേശിക്കുകയും മറ്റു അംഗങ്ങൾ മിക്കവരും അവരുടേതായ അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും റീജിയണൽ കമ്മറ്റി അംഗീകരിക്കുകയും ചെയ്തു.

പ്രവർത്തന പരിചയവും ഏറ്റെടുത്ത ഉത്തരവാദിത്തങ്ങൾ എല്ലാം വൻ വിജയമാക്കി തീർക്കുകയും, എല്ലാവർക്കും പ്രിയങ്കരനുമായ ജോൺസൺ ഫോമയുടെ ദേശീയതലത്തിൽ പ്രവർത്തിക്കേണ്ടത് അത്യാവശ്യമാണെന്ന് റീജിയണൽ കമ്മിറ്റി വിലയിരുത്തി. 13 അംഗ സംഘടനകളുള്ളതും 100 ഡെലിഗേറ്റുകളുള്ളതുമായ ഫോമയുടെ ഏറ്റവും വലിയ റീജിയനായ വെസ്റ്റേൺ റീജിയന്റെ ആർ.വി.പി എന്ന നിലയിൽ ജോൺസണിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റി ഏറ്റവും മികച്ച പ്രവർത്തനങ്ങളാണ് കാഴ്ചവയ്ക്കുന്നത്.

vachakam
vachakam
vachakam


പല സംസ്ഥാനങ്ങളിലായി കിടക്കുന്ന ഈ 13 അംഗസംഘടനകളുടെ പ്രതിനിധികളെ ഉൾപ്പെടുത്തി ഫെബ്രുവരി 15ന് നടത്തിയ ഫാമിലി നൈറ്റിന്റെ വിജയം സ്വർണ്ണ ലിപികളിൽ എഴുതപ്പെടേണ്ടതാണ്.  ഓഗസ്റ്റ് 12ന് നടത്തുന്ന മെന്റൽ ഹെൽത്ത് സെമിനാർ, നവംബർ 14,15 ലാസ് വെഗാസിൽ വച്ച് നടത്തുവാൻ ഉദ്ദേശിക്കുന്ന ബിസിനസ് ആൻഡ് ഫാമിലി മീറ്റ്, അടുത്ത വർഷം ഫെബ്രുവരി 14ന് നടത്തുവാൻ ഉദ്ദേശിക്കുന്ന ചാരിറ്റി ഫണ്ട് റെയ്‌സിംഗ് സ്റ്റേജ് പ്രോഗ്രാം ഇതിൽ നിന്നു കിട്ടുന്ന ലാഭം കൊണ്ട് കേരളത്തിൽ രണ്ടു കുടുംബങ്ങൾക്ക് വീട് വച്ചുകൊടുക്കാനുള്ള ഭവന പദ്ധതി, മറ്റു ചാരിറ്റി പ്രവർത്തനങ്ങൾ എന്നിങ്ങനെ ഒട്ടനവധി പ്രവർത്തനങ്ങളാണ് മുന്നോട്ടുവയ്ക്കുന്നത്.

വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ സംഘടനാ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചിട്ടുള്ള ജോൺസൺ ഏറ്റെടുത്തിട്ടുള്ള ഉത്തരവാദിത്തങ്ങൾ എല്ലാം വൻ വിജയമാക്കി തീർത്തു പൊതുപ്രവർത്തനരംഗത്ത് മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെച്ചിട്ടുള്ള വ്യക്തിയാണ്.
ലോസാഞ്ചലസിന് അടുത്തുള്ള ഓറഞ്ച് സിറ്റിയിൽ സെന്റ് തോമസ് സീറോ മലബാർ കാത്തലിക് ഇടവകയിൽ കഴിഞ്ഞ 18 വർഷമായി സജീവ അംഗമായ് ജോൺസൺ, പാരിഷ് കൗൺസിൽ, പാസ്റ്റർ കൗൺസിൽ എന്നിവയിൽ അംഗവും സീറോ മലബാർ കാത്തലിക് കോൺഗ്രസ് പ്രസിഡന്റ്, കൈകാരൻ എന്നീ ചുമതലകൾ വഹിക്കുകയും വഴി ഒരു കമ്മ്യൂണിറ്റിയുടെ പുരോഗമനത്തിന് വളരെയധികം പ്രയത്‌നിച്ചിട്ടുള്ള വ്യക്തിയാണ്.

vachakam
vachakam
vachakam

ലോസ് ഏഞ്ചൽസിലുള്ള പ്രമുഖ മലയാളി സംഘടനയായ 'ഒരുമ' മലയാളി അസോസിയേഷനിൽ 14 വർഷമായി കമ്മിറ്റി മെമ്പർ, ജോയിന്റ് സെക്രട്ടറി, ട്രഷറർ, പ്രസിഡന്റ് എന്നീ ചുമതലകൾ വഹിച്ചു.   'ഒരുമ' മലയാളി അസോസിയേഷൻ നടത്തിയിട്ടുള്ള വിവിധ സെമിനാറുകൾ, ബാസ്‌ക്കറ്റ്‌ബോൾ ടൂർണമെന്റ്, വിവിധ കലാപരിപാടികൾ, ഓണാഘോഷ പരിപാടികൾ, ഫാമിലി നൈറ്റ്, വിവിധ ചാരിറ്റി പ്രവർത്തനങ്ങൾ, 2019 ൽ കേരളത്തിൽ ഉണ്ടായ പ്രളയക്കെടുതിയിൽ 26,000 ഡോളർ സമാഹരിച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്  നൽകിയത്, കോവിഡ് സമയത്തെ വിവിധ പ്രവർത്തനങ്ങൾ  എന്നിവ  ഉൾപ്പെടെ ജോൺസൺ പൊതുപ്രവർത്തന രംഗത്ത് എന്നും സജീവമായി നിലകൊണ്ടു.


ചാരിറ്റി പ്രവർത്തനങ്ങൾക്കു മുൻതൂക്കം കൊടുത്തു പ്രവർത്തിക്കുന്ന  സൗമ്യനും ആദർശങ്ങളിൽ അടിയുറച്ചു വിശ്വസിയ്ക്കുന്ന വ്യക്തിയുമായ  ജോൺസന്റെ പ്രവർത്തനങ്ങൾ ഏവരുടെയും ശ്രദ്ധയാകർഷിച്ചിട്ടുണ്ട്.

vachakam
vachakam
vachakam

റീജിയണൽ കമ്മിറ്റിയിൽ നാഷണൽ ട്രഷറർ സിജിൽ പാലക്കലോടി, നാഷണൽ കമ്മിറ്റി അംഗങ്ങളായ സജൻ മൂലേപ്ലാക്കൽ, സുജ ഔസോ, ജോർജ്കുട്ടി തോമസ് പുല്ലാപള്ളി, മഞ്ജു നായർ, ആഗ്‌നസ് ബിജു, ചെയർമാൻ റെനി പൗലോസ്, മാത്യു ചാക്കോ കൊച്ചുപുരയ്ക്കൽ, ജോസഫ് ഔസോ, സെൽബി കുര്യാക്കോസ്, പന്തളം ബിജു തോമസ്, രാജൻ ജോർജ്, ജാക്‌സൺ പൂയപ്പാടം, ജാസ്മിൻ പരോൾ, ബിജു സ്‌കറിയ എന്നിവർ പങ്കെടുത്തു. പങ്കെടുക്കുവാൻ സാധിക്കാതിരുന്ന ഓജസ് ജോൺ, ഡോ. പ്രിൻസ് നെച്ചിക്കാട്ട്, ഡോ. രശ്മി സജി, മിനി ബൈജു എന്നിവർ കമ്മിറ്റിയെടുത്ത തീരുമാനം അംഗീകരിച്ചുകൊണ്ടുള്ള അറിയിപ്പ് നൽകുകയും ചെയ്തു.

തുടർന്നു വിവിധ അസോസിയേഷൻ ഭാരവാഹികളുമായുള്ള കൂടിക്കാഴ്ചയിൽ, റീജിയണിൽ നിന്നുള്ള പതിമൂന്ന് അസോസിയേഷനുകളുടെയും പ്രതിനിധികൾ ജോൺസൺ ജോസഫിന്റെ ഫോമാ 2026-28 നാഷണൽ എക്‌സിക്യൂട്ടീവിലേക്കുള്ള മൽസരത്തിനു പരിപൂർണ പിന്തുണ നൽകി. ആദരണീയനായ ഫോമാ മുൻ പ്രസിഡന്റ് ജോൺ ടൈറ്റസിന്റെ അനുഗ്രഹാശംസകളോടെയും, വെസ്റ്റേൺ റീജിയൻ കമ്മിറ്റിയുടെ തീരുമാനത്തോടെയും, 2026-28 കാലയളവിലെ ഫോമാ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ജോൺസൺ ജോസഫിന്റെ പ്രവേശനം ഫോമയെ സ്‌നേഹിക്കുന്ന എല്ലാവർക്കും  പ്രതീക്ഷയുണർത്തുന്നു.

കോട്ടയം   കുറവിലങ്ങാട് സ്വദേശിയായ ജോൺസൺ 24 വർഷമായി ലോസ് ഏഞ്ചൽസിൽ താമസിക്കുന്നു. അലൈഡ് ഹൈടെക്കിൽ മാനുഫാക്ചറിംഗ് എഞ്ചിനീയറാണ്.

ഭാര്യ: റോസമ്മ ജോൺസൺ (കൈസർ ഹോസ്പിറ്റലിൽ ചാർജ് നഴ്‌സ്). മക്കൾ: ജോയൽ, ജെനിയ, ജിബിൻ (മൂവരും വിദ്യാർത്ഥികൾ).

സഹോദരങ്ങൾ: ന്യൂയോർക്കിൽ സ്ഥിരതാമസമാക്കിയ ജോളി, സോണി, ഷാജി, പ്രിൻസ്, എന്നിവരും നാട്ടിലുള്ള തങ്കച്ചനും

പി.ആർ.ഒ, പന്തളംബിജുതോമസ്‌

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam