ഡിട്രോയിറ്റ്: ഡിട്രോയിറ്റിലെ സ്‌കിന്നർ പ്ലേഫീൽഡിൽ ജൂൺ 27ന് നാല് വയസ്സുകാരനായ സമീർ ജോഷിയ ഗ്രബ്‌സ്, 18 വയസ്സുകാരനായ ഡേവിയോൺ ഷെൽമോൺസൺബേ എന്നിവർ കൊല്ലപ്പെടുകയും, 17 വയസ്സുകാരനായ ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവത്തിൽ ജൂലൈ 2 ബുധനാഴ്ച രണ്ട് കൗമാരക്കാരെ പോലീസ് അറസ്റ്റ് ചെയ്തു.
നിലവിൽ കസ്റ്റഡിയിലുള്ളവർ 'സംശയിക്കപ്പെടുന്നവർ' ആണെന്നും, ശരിയായ വ്യക്തികളെയാണ് അറസ്റ്റ് ചെയ്തതെന്ന് തനിക്ക് പൂർണ്ണ വിശ്വാസമുണ്ടെന്നും ഡെട്രോയിറ്റ് പോലീസ് മേധാവി ടോഡ് ബെറ്റിസൺ ബുധനാഴ്ച കമ്മ്യൂണിറ്റിയിൽ മാധ്യമപ്രവർത്തകരെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു.
വെയ്ൻ കൗണ്ടി പ്രോസിക്യൂട്ടർ കിം വർത്തി ഇതുവരെ പ്രതികൾക്കെതിരെയുള്ള കുറ്റപത്രം പ്രഖ്യാപിച്ചിട്ടില്ല.
വർത്തി കുറ്റപത്രം സമർപ്പിക്കുന്നതുവരെ അറസ്റ്റുകളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തില്ലെന്ന് ബെറ്റിസൺ വ്യക്തമാക്കി.
പി.പി. ചെറിയാൻ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്