അമേരിക്കയിലെ അറ്റ്‌ലാന്റയിൽ വെച്ച് നിര്യാതനായ ലൂക്ക് ചക്കാലപടവിലിന്റെ വിയോഗത്തിൽ ക്‌നാനായ കാത്തലിക് സൊസൈറ്റി ഓഫ് ഷിക്കാഗോ അനുശോചനം രേഖപ്പെടുത്തി.
ജൂലൈ 2ന് നടന്ന കെ.സി.എസ് എക്‌സിക്യൂട്ടീവ് മീറ്റിങ്ങിൽ പരേതന്റെ ഓർമ്മകൾക്കു മുൻപിൽ യോഗം രണ്ടുമിനിറ്റ് മൗനം അവലംബിച്ചു.
അദ്ദേഹത്തിന്റെ വിയോഗം നമുക്കെല്ലാവർക്കും ഒരു വലിയ നഷ്ടമാണെന്നും, ക്‌നാനായ സമൂഹത്തോടുള്ള അചഞ്ചലമായ സമർപ്പണത്തിനും വിശ്വസ്തതയ്ക്കും ലൂക്ക് ചക്കാലപ്പടവിൽ പരക്കെ അറിയപ്പെടുകയും ബഹുമാനിക്കപ്പെടുകയും ചെയ്തുവെന്നും, അദ്ദേഹത്തിന്റെ അക്ഷീണ സംഭാവനകളും സമൂഹത്തോടുള്ള ആഴമായ പ്രതിബദ്ധതയും എന്നെന്നും ഓർമ്മിക്കപ്പെടുമെന്നും ജൂലായ് രണ്ടിന് കൂടിയ അനുശോചന യോഗം വിലയിരുത്തി.
ദുഃഖിതരായ അദ്ദേഹത്തിന്റെ കുടുംബത്തിനും, പ്രിയപ്പെട്ടവർക്കും, ഷിക്കാഗോയിലും അറ്റ്‌ലാന്റയിലുമുള്ള ക്‌നാനായ സമൂഹത്തോടും കെ.സി.എസ് ഷിക്കാഗോ അഗാധമായ അനുശോചനം അറിയിക്കുന്നു എന്ന് കെ.സി.എസ് പ്രസിഡന്റ് ജോസ് ആനമല തന്റെ അനുശോചന സന്ദേശത്തിൽ അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്