KAC / KCCC: സ്വാതന്ത്ര്യദിനാഘോഷവും സംഘടനാംഗമായ ട്രസ്റ്റി ശിവൻ മുഹമ്മയ്ക്ക് നൽകിയ സ്വീകരണവും വൻ വിജയമായി

JULY 5, 2025, 10:46 AM

ഷിക്കാഗോ: ജൂലായ് 4ന് കെ.സി.സി.സി സമുച്ചയത്തിൽ (5737 Woodward  Ave, Downers Grove IL)  സംഘടിപ്പിച്ച സ്വാതന്ത്ര്യദിനാഘോഷത്തിലും ട്രസ്റ്റിയുടെ സ്വീകരണത്തിലും നിരവധി അംഗംങ്ങൾ പങ്കെടുത്തു.

KAC പ്രസിഡന്റ് ആന്റോ കവലക്കലും KCCC പ്രസിഡന്റ് പ്രമോദ് സക്കറിയസും സംയുക്തമായി അമേരിക്കൻ നാഷണൽ ഫ്ലാഗ് ഉയർത്തി പരിപാടികളുടെ ഔപചാരിക ഉത്‌ഘാടനം നിർവഹിച്ചു.

കെ.സി.സി.യിൽ നിന്നും പ്രസിഡന്റ് പ്രമോദ് സഖറിയാസ്, സെക്രട്ടറി ജോസ് ചെന്നിക്കര, ട്രഷറർ ജോർജ് കുരിയാക്കോസ്, സന്തോഷ് അഗസ്റ്റിൻ, സ്റ്റാൻലി ജോസഫ്  എന്നിവരും കെ.എ.സിയിൽ നിന്ന് പ്രസിഡന്റ് ആന്റോ കവലയ്ക്കൽ, സെക്രട്ടറി സിബി പാത്തിക്കൽ, ട്രഷറർ ടിൻസൺ തോമസ്, വൈസ് പ്രസിഡന്റ് ഹെറാൾഡ് ഫിഗരെദോ എന്നിവർ നേതൃത്വം നൽകിയപ്പോൾ പ്രോഗ്രാം ജനറൽ  കോഓർഡിനേറ്റേഴ്‌സ് അയി സിബി പാത്തിക്കൽ, സന്തോഷ് അഗസ്റ്റിൻ എന്നിവർ പ്രവർത്തിച്ചു, ബാർബെക്യുവും, ഇതര  പരിപാടികളും  ഒരുക്കുന്നതിന് തോമസ് പ്ലാക്കിൽ, ത്രേസ്യാമ്മ ചെന്നിക്കര, ഡെൽസി & ബിജോയ് നിമ്മി പ്രമോദ്, ടോം പോൾ, മാത്യു ജോസഫ് (ബെന്നി), മാഗി സന്തോഷ് , ഫ്‌ളോറ സ്റ്റാൻലി തുടങ്ങിയവർ നേതൃത്വം നൽകി.

vachakam
vachakam
vachakam


പ്ലെയിൻഫീൽഡ് വില്ലേജ് ട്രസ്റ്റീയായി തെരഞ്ഞെടുക്കപ്പെട്ട സംഘടനാഗം ശിവ് പണിക്കർ എന്ന ശിവൻ മൊഹമ്മക്ക് നൽകിയ സ്വീകരണത്തിൽ  ഗഅഇ പ്രസിഡന്റ് ആന്റോ കവലക്കൽ, സെക്രട്ടറി സിബി പാത്തിക്കൽ, കെ.സി.സി.സി സെക്രട്ടറി ജോസ് ചെന്നിക്കര എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു.

ട്രസ്റ്റീ ശിവ് പണിക്കർ തന്റെ മറുപടി പ്രസംഗത്തിൽ കെ.എ.സി, കെ.സി.സി.സി സംഘടനകളെയും, പ്രമോദ് സക്കറിയാസ്, ടോംപോൾ എന്നിവരെ പേരെടുത്ത് തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ ചെയ്ത സഹായങ്ങൾക്ക്  നന്ദി അറിയിക്കുകയും, പ്ലെയിൻഫീൽഡ് വില്ലേജിനെപ്പറ്റിയും തന്റെ വില്ലേജിലുള്ള പ്രവർത്തനങ്ങളെപ്പറ്റിയും വിവരിച്ചു.

vachakam
vachakam
vachakam


കെ.എ.സി./കെ.സി.സി.സി സംഘടനകളുടെ അടുത്ത് നടക്കുവാൻ പോകുന്ന സംയുക്ത ആനുവൽ പിക്‌നിക്കും, വാദ്യമേള പ്രകടനവും ജൂലൈ 27 ന് ഞായറാഴ്ച രാവിലെ 11 മുതൽ വൈകുന്നേരം 7 മണി വരെ ഈ വർഷവും വുഡ്ഡ്‌റിഡ്ജ് കസ്റ്റൽഡോ പാർക്കിൽ (3024 71st St, Woodridge, IL 60517) വച്ച് നടത്തുന്നതാണെന്നും സംഘടനാഗംങ്ങളെയും, അഭ്യുദയകാംഷികളെയും ഈ ഒരുദിവസ പരിപാടിയിലേക്ക് സ്വാഗതം ചെയ്യുകയും പരിപാടികളുടെ വിജയത്തിനായി പ്രവർത്തിയ്ക്കുകയും ചെയ്യണമെന്ന് സംഘടനകൾക്കുവേണ്ടി സെക്രട്ടറീസ് അഭ്യർത്ഥിച്ചു.

vachakam
vachakam
vachakam



വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam