ഗള്‍ഫ് മേഖലയിലെ സുരക്ഷ വര്‍ധിപ്പിക്കാനൊരുങ്ങി അമേരിക്ക. ഇതിന്റെ
ഭാഗമായി ലോകത്തിലെ ഏറ്റവും വലിയ യുദ്ധക്കപ്പലുകളില്‍ ഒന്നായ യു.എസ്.എസ്
നിമിറ്റ്സിനെ ബഹ്റൈനിലേക്ക് വിന്യസിച്ചു. തങ്ങളുടെ നാവികസേനയുടെ ശക്തമായ
സാന്നിധ്യം ഗള്‍ഫ് മേഖലയില്‍ ഉറപ്പാക്കുകയാണ് ഈ നടപടിയിലൂടെ യു.എസ്
ലക്ഷ്യമിടുന്നത്.
ആണവോര്‍ജ്ജം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന,
ലോകത്തിലെ ഏറ്റവും വലിയ വിമാനവാഹിനി കപ്പലുകളിലൊന്നാണ് യു.എസ്.എസ്
നിമിറ്റിസ്. ബഹ്റൈനിലെ ഖലീഫ ബിന്‍ സല്‍മാന്‍ തുറമുഖത്ത് കഴിഞ്ഞ ദിവസമാണ്
യു.എസിന്റെ ഈ യുദ്ധക്കപ്പല്‍ നങ്കൂരമിട്ടത്. ഗള്‍ഫ് മേഖലയിലെ സാഹചര്യങ്ങള്‍
മുന്‍നിര്‍ത്തി സുരക്ഷ വര്‍ധിപ്പിക്കാനുള്ള നീക്കമായാണ് അമേരിക്ക ഈ
നടപടിയെ വിശദീകരിക്കുന്നത്.
പശ്ചിമേഷ്യയില്‍ ഇസ്രായേലും ഇറാനും
തമ്മിലുള്ള സംഘര്‍ഷം തുടരുന്നതിനൊപ്പം യെമനിലെ ഹൂത്തി വിമതരുടെ
തിരിച്ചടികളും സംഭവിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ മേഖലയില്‍ ആധിപത്യം
ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് യു.എസ്.എസ് നിമിറ്റ്സിനെ അമേരിക്ക
മിഡില്‍ ഈസ്റ്റിലേക്ക് വിന്യസിച്ചത്. ഇതിലൂടെ ഗള്‍ഫ് മേഖലയില്‍ യു.എസ്
നാവിക സേനയുടെ സാന്നിധ്യം കൂടുതല്‍ ശക്തിപ്പെടുത്താന്‍ സാധിക്കുമെന്നാണ്
വിലയിരുത്തല്‍
ആണവോര്‍ജം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന
നിമിറ്റ്സില്‍ ഒരു സമയം 5,000ത്തിലധികം നാവികരുടെ സാന്നിധ്യമുണ്ടാകും.
ഇതിനു പുറമേ എഫ്-18 സൂപ്പര്‍ ജെറ്റുകളും, ഏത് സമയത്തും ആക്രമണത്തിന്
തയ്യാറായിരിക്കുന്ന അറ്റാക്ക് ഹെലികോപ്റ്ററുകളും യു.എസ്.എസ് നിമിറ്റിസിന്റെ
ഭാഗമായുണ്ട്.
യു.എസ് സെന്‍ട്രല്‍ കമാന്‍ഡിന്റെ ഭാഗമായി
പ്രവര്‍ത്തിക്കുന്ന കരിയര്‍ സ്ട്രൈക്ക് ഗ്രൂപ്പിന്റെ ഭാഗമാണ് ഈ കപ്പല്‍.
വടക്കുകിഴക്കന്‍ ആഫ്രിക്ക മുതല്‍ മിഡില്‍ ഈസ്റ്റ് വഴി ഏഷ്യ വരെയുള്ള 21
രാജ്യങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതും ഈ ഗ്രൂപ്പാണ്. നേരത്തേ
ഇന്‍ഡോ-പസഫിക് മേഖലയില്‍ പ്രവര്‍ത്തിച്ചിരുന്ന നിമിറ്റ്സ്, ഇപ്പോള്‍
മിഡില്‍ ഈസ്റ്റ് ദൗത്യത്തിനായി ബഹ്റൈനിലെത്തിയതാണെന്ന് കരിയര്‍ സ്ട്രൈക്ക്
ഗ്രൂപ്പ് കമാന്‍ഡര്‍ ഫ്രെഡറിക് ഗോള്‍ഡ്ഹാമര്‍ വ്യക്തമാക്കി.
2020ന്
ശേഷം ആദ്യമായാണ് ഒരു വിമാനവാഹിനിക്കപ്പല്‍ ബഹ്‌റൈനില്‍ എത്തുന്നത്.
അമേരിക്കയുടെ അഞ്ചാം കപ്പല്‍പ്പടയുടെ ആസ്ഥാനമായ ബഹ്‌റൈന്‍ യു.എസ് നാവിക
സേനയുടെ മേഖലയിലെ പ്രധാന പ്രവര്‍ത്തന കേന്ദ്രം കൂടിയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്