ഇന്റർ പാരിഷ് ടാലന്റ് ഫെസ്റ്റിനു (IPTF 2025) വിജയകരമയ സമാപനം

AUGUST 13, 2025, 5:47 AM

കൊപ്പേൽ, മക്കാലൻ ഇടവകകൾ വീണ്ടും ചാമ്പ്യരായി; റീജണിലെ വലിയ സീറോ മലബാർ കൂട്ടായ്മ

ടെക്‌സാസ് (പേർലാൻഡ്): ടെക്‌സാസ് ഒക്കലഹോമ റീജണിലെ എട്ടാമത് സീറോ മലബാർ ഇന്റർ പാരിഷ് ടാലന്റ് ഫെസ്റ്റിനു (IPTF 2025) ഹൂസ്റ്റണിലെ പേർലാന്റിൽ തിരശീല വീണു. പേർലാൻഡ് സെന്റ് മേരീസ് സീറോ മലബാർ ഇടവകയുടെ ആഭിമുഖ്യത്തിൽ ജൂലൈ 1 മുതൽ 3വരെ തീയതികളിൽ ആയിരുന്നു ടാലന്റ് ഫെസ്റ്റ്. 

ഡിവിഷൻ 'എ' വിഭാഗത്തിൽ 146 പോയിന്റുകൾ നേടി കൊപ്പേൽ സെന്റ് അൽഫോൻസാ സീറോ മലബാർ പാരീഷ് ഓവറോൾ ചാമ്പ്യരായി. ഗാർലാൻഡ് സെന്റ് തോമസ് ഫൊറോനാ, ഹൂസ്റ്റൺ സെന്റ് ജോസഫ് ഫൊറോനാ എന്നീ പാരീഷുകൾ 84, 79 പോയിന്റുകൾ നേടി യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.    

vachakam
vachakam
vachakam


ഡിവിഷൻ 'ബി' യിൽ ഡിവൈൻ മേഴ്‌സി മക്കാലൻ, സെന്റ്  മറിയം ത്രേസ്യാ മിഷൻ നോർത്ത് ഡാളസ് എന്നീ പാരീഷുകൾ ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി. കായിമേളയുടെ ആദ്യദിനമായ വെള്ളിയാഴ്ച വൈകുന്നേരം നടന്ന പൊതു സമ്മേളനത്തിൽ, ഷിക്കാഗോ രൂപതാധ്യക്ഷൻ മാർ. ജോയി ആലപ്പാട്ട് തിരി തെളിച്ചു ഫെസ്റ്റിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു.

രൂപതാ പ്രൊക്യുറേറ്റർ ഫാ. കുര്യൻ നെടുവേലിചാലുങ്കൽ, പേർലാന്റ് സെന്റ് മേരീസ് ഇടവക വികാരിയും, ഇവന്റ് ഡയറക്ടറുമായ ഫാ. വർഗീസ് ജോർജ് കുന്നത്ത്, മറ്റു ഇടവക വികാരിമാരായ ഫാ. മാത്യുസ്  മുഞ്ഞനാട്ട്, ഫാ. ജോണിക്കുട്ടി പുലിശ്ശേരി, ഫാ. സെബാസ്റ്റ്യൻ വലിയപറമ്പിൽ, ഫാ.  ജോർജ് പാറയിൽ, ഫാ. സിബി സെബാസ്റ്റ്യൻ, ഫാ. റോയ് മൂലേച്ചാലിൽ, ഫാ. ജിമ്മി എടക്കളത്തൂർ, ഫാ. ആന്റോ. ജി ആലപ്പാട്ട്, ഫാ. സുനോജ് തോമസ്, ഫാ. ബിനീഷ് മാത്യു എന്നിവരും, സിസ്റ്റർ ആഗ്‌നസ് മരിയ, സിസ്റ്റർ ബെൻസി റപ്പായി, മുഖ്യ സ്‌പോൺസറായ സിജോ വടക്കൻ (സിഇഒ ട്രിനിറ്റി ഗ്രൂപ്പ്), ജോസി ജോർജ് (ഗോൾഡ് സ്‌പോൺസർ, സിഇഒ ഡോൾഫിൻ ഡിജിറ്റൽ) തുടങ്ങിയവരും സന്നിഹിതരായിരുന്നു.

vachakam
vachakam
vachakam


ഇതോടനുബന്ധിച്ചു വേദിയിൽ നടന്ന ഇടവകകളുടെ മാർച്ച് പാസ്റ്റും, ഓപ്പണിങ് സെറിമണിയും വർണ്ണാഭമായി. ടെക്‌സാസ്  ഒക്ലഹോമ റീജണിലെ പത്തു ഇടവകകളിൽ നിന്നായി അറുനൂറോളം മത്സരാർത്ഥികളാണ് മൂന്നു ദിവസം നീണ്ട കലാമേളയിൽ പങ്കെടുത്തത്. കുട്ടികളും, യുവജനങ്ങളും, അവരുടെ കുടുംബാംഗങ്ങളും പങ്കെടുത്ത കലാമേള റീജണിലെ സീറോ മലബാർ വിശ്വാസികൾ പങ്കെടുത്ത വലിയ കൂട്ടായ്മ കൂടിയായി. 

മേളയോടനുബന്ധിച്ചു നടന്ന റാഫിൾ നറുക്കെടുപ്പും, ഭഷ്യമേളയും വൻവിജയമായിരുന്നു. സമാപന ദിവസം നടന്ന പുരസ്‌കാരദാന ചടങ്ങിൽ, ഷിക്കാഗോ രൂപതാ പ്രൊക്യുറേറ്റർ ഫാ. കുര്യൻ  നെടുവേലിചാലുങ്കൽ, ഇവന്റ് ഡയറക്ടർ ഫാ. വർഗീസ് ജോർജ് കുന്നത്ത്, മറ്റു ഇടവക വികാരിമാരും സ്‌പോൺസേഴ്‌സും ചേർന്ന് വിജയികൾക്കുള്ള ട്രോഫികൾ സമ്മാനിച്ചു.

vachakam
vachakam
vachakam


ഫാ. വർഗീസ് ജോർജ് കുന്നത്ത് (ഇവന്റ് ഡയറക്ടർ), ഫ്‌ളെമിംങ് ജോർജ് (ജനറൽ കോ-ഓർഡിനേറ്റർ), അഭിലാഷ് ഫ്രാൻസിസ് (ഫിനാൻസ്), ജോഷി വർഗീസ് (ഐ.ടി/രജിസ്‌ട്രേഷൻ), എക്‌സിക്യൂട്ടീവ് ടീം അംഗങ്ങളായ ആനി എബ്രഹാം, ജെയ്‌സി സൈമൺ, അലീന ജോജോ, ട്രസ്റ്റിമാരായ സിബി ചാക്കോ, ഷാജു ഷാജു നേരെപറമ്പിൽ, ബെന്നിച്ചൻ ജോസഫ്, റജി സെബാസ്റ്റ്യൻ തുടങ്ങിയവരും വിവിധ സബ് കമ്മറ്റികളും കലാമേളയുടെ വിജയത്തിനു നേതൃത്വം നൽകി.

മാർട്ടിൻ വിലങ്ങോലിൽ


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam