ആലപ്പുഴ എക്സ്പ്രസിൽ നിന്ന് വേർപ്പെടുത്തിയ കോച്ചിൽ സ്ത്രീയുടെ മൃതദേഹം  അഴുകിയ നിലയിൽ 

AUGUST 13, 2025, 8:28 PM

 ചെന്നൈ: ആലപ്പുഴ എക്സ്പ്രസിൽ നിന്നു വേർപെടുത്തി സെൻട്രൽ റെയിൽവേ സ്റ്റേഷനിലെ യാർഡിൽ അറ്റകുറ്റപ്പണിക്കെത്തിച്ച കോച്ചിൽ ‌അജ്ഞാതസ്ത്രീയുടെ അഴുകിയ മൃതദേഹം കണ്ടെത്തി. 

മൃതദേഹത്തിന് 7 ദിവസത്തോളം പഴക്കമുണ്ടെന്നും പുഴുവരിച്ച നിലയിലായിരുന്നെന്നും റെയിൽവേ പൊലീസ് പറഞ്ഞു.

ഫാൻ തകരാറിനെ തുടർന്ന് 10 ദിവസത്തിലേറെയായി നിർത്തിയിട്ടിരുന്ന കോച്ചിൽ നിന്നാണ് 50 വയസ്സിലേറെ പ്രായം തോന്നുന്ന സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്. 

vachakam
vachakam
vachakam

 കോച്ചിൽ നിന്നു ദുർഗന്ധം വമിക്കുന്നതായി റെയിൽവേ ജീവനക്കാർ അറിയിച്ചതിനെ തുടർന്നു പൊലീസെത്തി പരിശോധിക്കുകയായിരുന്നു. ഒന്നിലധികം വസ്ത്രങ്ങൾ ധരിച്ചിട്ടുള്ള സ്ത്രീ, ഭിക്ഷാടകയാണെന്ന നിഗമനത്തിലാണു പൊലീസ്.  

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam